വെഞ്ഞാറമൂട്ടിലുണ്ടായ വാഹനാപകടത്തില്‍ പാലാ പൈക സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.


വെഞ്ഞാറമൂട്ടിലുണ്ടായ വാഹനാപകടത്തില്‍ പാലാ പൈക സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.

സ്വന്തം ലേഖകൻ

പാല പൈക പാറേക്കാട്ട് കപ്പലുമാക്കല്‍ ലൗലി ജോർജ് ആണ് മരിച്ചത്‌.
മകനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെയാണ് അപകടം.
മകൻ ജസ്റ്റിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ നാലു മണിയോടെ ഇവർ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.  

ലൗലിയുടെ ഭര്‍ത്താവ് ജോര്‍ജ്ജുകുട്ടി ഒരു വര്‍ഷം മുമ്പാണ് പൈകയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. ലൗലിയുടെ സംസ്‌ക്കാരം പിന്നീട് പൈക സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ നടക്കും.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments