അനധികൃതമായി ഭൂമി കൈവശം വച്ച കേസില്‍ ലാന്‍ഡ് റവന്യൂ തഹസില്‍ദാര്‍ക്കു മുന്നില്‍ ഹിയറിംഗിന് ഹാജരാകുന്നതിന് സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് അഡ്വ.മാത്യു കുഴല്‍നാടന്‍ എംഎല്‍എ അപേക്ഷ നല്‍കി. കെപിസിസിയുടെ ജാഥയും മറ്റു മീറ്റിംഗുകളും ചൂണ്ടിക്കാണിച്ചാണ് ഒരു മാസത്തെ അധികസമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
ചിന്നക്കനാലിലെ കപ്പിത്താന്‍ റിസോര്‍ട്ടുമായി ബന്ധപ്പെട്ട ഭൂമി കൂടാതെ 50 സെന്റോളം സര്‍ക്കാര്‍ ഭൂമി കൈവശം വച്ചതിന് കഴിഞ്ഞ 27നാണ് റവന്യൂ വകുപ്പ് മാത്യു കുഴല്‍നാടനെതിരെ കേസെടുത്തത്. തുടര്‍ന്ന് ഇന്നലെ ലാന്‍ഡ് റവന്യൂ തഹസില്‍ദാര്‍ക്കു മുന്നില്‍ ഹിയറിംഗിന് ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി നോട്ടീസ് അയച്ചിരുന്നു.
എന്നാല്‍ നോട്ടീസ് പ്രകാരം നേരിട്ടു ഹാജരാകാന്‍ കഴിയില്ലെന്നും ഒരു മാസത്തെ സമയം നീട്ടി നല്‍കണമെന്നും ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ ലാന്‍ഡ് റവന്യൂ തഹസില്‍ദാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. നിയമപരമായി നല്‍കിയിരിക്കുന്ന അപേക്ഷ പരിഗണിക്കുമെന്ന് ലാന്‍ഡ് റവന്യൂ തഹസില്‍ദാര്‍ സീമ ജോസഫ് പറഞ്ഞു. അതിനാല്‍ ഭൂമിയുമായി ബന്ധപ്പെട്ട കേസില്‍ തുടര്‍നടപടികള്‍ അവധി അപേക്ഷപ്രകാരമുള്ള കാലാവധിക്കു ശേഷമേ ഉണ്ടാകു.
0 Comments