പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ.


 പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മിത്രക്കരി പള്ളി ഭാഗത്ത് തുണ്ടി പ്പറമ്പിൽ വീട്ടിൽ ഗിരിജപ്പൻ (61)  എന്നയാളെയാണ് ചങ്ങനാശ്ശേരി   പോലീസ് അറസ്റ്റ് ചെയ്തത്. 

ഹോസ്റ്റലിലെ  സെക്യൂരിറ്റി ജീവനക്കാരനായ ഇയാൾ  പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി   പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, എസ്.എച്ച്. ഓ ബി.വിനോദ് കുമാറിന്റെ   നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments