പൈക കൈരളി ഗ്രന്ഥശാലയുടെ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. ലൈബ്രറിയിലും പരിസരത്തും തരിശായി കിടന്ന സ്ഥലമാണ് കൃഷി സ്ഥലമാക്കിയത്.
വിളവെടുപ്പ് മഹോത്സവം ഗ്രാമ പഞ്ചായത്തം സിനി ജോയിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൃഷി ഓഫീസർ കെ.പ്രവീൺ ഉദ്ഘാടനം ചെയ്തു.
താലൂക്ക് ലൈബ്രറികൗൺസിൽവൈസ് പ്രസിഡന്റ് കെ.ആർ.മന്മഥൻ ഗ്രന്ഥശാല സെക്രട്ടറി റെജി ആയില്ലു ക്കുന്നേൽ, ടൂറിസം ക്ലബ്ബ് പ്രസിഡന്റ് കെ.എം.മാത്യു കോക്കാട്ട്, വിൻസെന്റ് തോണിക്കല്ലിൽ .മോളി ജോസഫ് തകിടിയേൽ എന്നിവർ സംസാരിച്ചു.
0 Comments