വഴിത്തല ശാന്തിഗിരി കര്‍മ്മലീത്ത ആശ്രമ ദേവാലത്തില്‍ തിരുനാള്‍ ഇന്ന് മുതല്‍



വഴിത്തല ശാന്തിഗിരി കര്‍മ്മലീത്ത ആശ്രമ ദേവാലത്തില്‍ നിത്യ സഹായ മാതാവിന്റെയും വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റേയും തിരുനാള്‍ 9,10,11 തീയതികളില്‍ സംയുക്തമായി ആഘോഷിക്കുമെന്ന് പള്ളി കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

ഇന്ന് 6.30ന് ദിവ്യബലി, നൊവേന, കൊടിയേറ്റ് എന്നിവ നടന്നു. 10ന് വൈകിട്ട് 5ന് ആഘോഷമായ ദിവ്യബലി- ഫാ. എഡിസണ്‍ ആറ്റുപുറത്ത് നയിക്കും. ഫാ. അഖില്‍ കാപ്പന്‍ സന്ദേശം നല്‍കും.
 തുടര്‍ന്ന് പ്രദക്ഷിണം, ലദീഞ്ഞ്, ആകാശ വര്‍ണ കാഴ്ചകള്‍. 11ന് രാവിലെ ഏഴിന് ദിവ്യബലി, 10ന് ആഘോഷമായ ദിവ്യബലി – ഫാ. ജെയിസണ്‍ പുറ്റനാല്‍ നയിക്കും. ഫാ. റോയി കണ്ണഞ്ചിറയില്‍ സന്ദേശം നല്‍കും. അതിനുശേഷം പ്രദക്ഷിണം, ലദ്ദീഞ്ഞ്, സ്നേഹ വിരുന്ന്.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments