അങ്കണവാടി സ്റ്റാഫ് അസോസിയേഷൻ പത്താം സംസ്ഥാന സമ്മളനം തുടങ്ങി



രാജ്യസേവകരായി പ്രഖ്യാപിക്കണമെന്ന മുദ്രാവാക്യമാണ് അങ്കണവാടി ജീവനക്കാർ ഉയർത്തേണ്ടതെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടി പറഞ്ഞു. അങ്കണവാടി സ്റ്റാഫ് അസോസിയേഷൻ പത്താം സംസ്ഥാന സമ്മേളനം പാലായിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അങ്കണവാടി ജീവനക്കാർ നൽകുന്ന സേവനം വലുതാണെന്ന് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.എസ്. രമേഷ് ബാബു അധ്യക്ഷത വഹിച്ചു. 
തോമസ് ചാഴികാടൻ എം.പി., മാണി സി കാപ്പൻ എം.എൽ.എ, നഗരസഭാ അദ്ധ്യക്ഷൻ ഷാജു വി തുരുത്തൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പ്രൊഫ. ലോപ്പസ് മാത്യു, തോമസ് കല്ലാടൻ, ബാബു കെ ജോർജ്, എം.ടി.കുര്യൻ, സാജൻ തൊടുകയിൽ, ഡോ.തോമസ് സി കാപ്പൻ, അസോസിയേഷൻ ഭാരവാഹികളായ ഷാലി തോമസ്, അന്നമ്മ ജോർജ്, ബിൻസി ജോസഫ്, വി ഓമന, പൊന്നമ്മ തങ്കച്ചൻ, മിനി സെബാസ്റ്റ്യൻ, ടി.പി. ബീന, റിന്റാ ജോസഫ്, വി.എൻ. ശ്യാമളാ ദേവി, സി.എക്സ് ത്രേസ്യാ എന്നിവർ പ്രസംഗിച്ചു.

ഉച്ച കഴിഞ്ഞ് നടന്ന പ്രതിനിധി സമ്മേളനം എൻ.എൽ.സി. സംസ്ഥാന പ്രസിഡന്റ് കെ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി ഡോ. നീലലോഹിതദാസ്, മോൻസ് ജോസഫ് എം.എൽ.എ. എന്നിവർ പ്രസംഗിച്ചു. കൊട്ടാരമറ്റത്തു നിന്നും ടൗൺ ചുറ്റി നടന്ന പ്രകടനത്തിൽ ആയിരത്തിലധികം അങ്കണവാടി ജീവനക്കാർ പങ്കാളികളായി.
നാളെ അസോസിയേഷൻ സംസ്ഥാന കൗൺസിൽ കൂടി തെരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments