കോരുത്തോട് പഞ്ചായത്തിലെ ജലജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു


കോരുത്തോട് ഗ്രാമപഞ്ചായത്തിൽ എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തന ഉദ്ഘാടനം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.  

സർക്കാർ അധികാരത്തിലെത്തുന്നതിനു 17 ലക്ഷം കുടുംബങ്ങൾക്ക് മാത്രമേ പേർക്ക് മാത്രമേ കുടിവെള്ളം ലഭ്യമായിരുന്നുള്ളൂ. രണ്ടു വർഷം കൊണ്ടു 36 ലക്ഷമാക്കാൻ സാധിച്ചുവെന്ന് മന്ത്രി പറഞ്ഞു. ബാക്കിയുള്ളവർക്ക് രണ്ടുവർഷം കൊണ്ട് ലഭ്യമാക്കും. 98.30 കോടി രൂപ ചിലവിൽ 211 കിലോമീറ്റർ ശൃംഖലയിൽ പഞ്ചായത്തിലെ 3256 കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്ന  തീർക്കുന്ന പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിയ്ക്കു പിന്നിൽ പ്രവർത്തിച്ച ജനപ്രതിനിധികളെയും വാട്ടർ അതോറിറ്റി ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു.

പദ്ധതിയുടെ ഭാഗമായി വെള്ളാനി കവല,  ചകിരിമേട്, ഏഴാലുംതടത്തു എന്നിവിടങ്ങളിൽ ഭൂതല ജല സംഭരണി, കൊമ്പുകുത്തിയിൽ രണ്ട് സ്റ്റീൽ ബൂസ്റ്റിങ് ടാങ്കുകൾ,  സീയോൻ കുന്നിൽ അഞ്ചു ലക്ഷം ലിറ്റർ പമ്പ് ഹൗസ്, 86കിലോമീറ്റർ പൈപ്പ് ലൈൻ എന്നിവ നിർമിക്കുന്നു. ജലശുദ്ധീകരണ  പ്രവർത്തികൾക്കായി ഒൻപതു ദശലക്ഷം പ്രതിദിന ശേഷിയിള്ള ജല ശുദ്ധീകരണശാല അമരാവതിയിലും, ഒൻപതുമീറ്റർ വ്യാസമുള്ള കിണർ മുളംകുന്നിലും, മണിമലയാറിനു കുറുകെ മൂരിക്കയത്ത് ചെക്ക്‌ഡാമും സ്‌ഥാപിക്കുന്നുണ്ട്. 2025 മാർച്ച്‌ മാസത്തോടെ പൂർത്തികരിക്കാനാണ് ലക്ഷ്യമിടുന്നത്.

സെന്റ് മേരീസ് യാക്കോബ പള്ളി കൺവൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അദ്ധ്യക്ഷനായി. 
ആൻ്റോ ആൻറണി എം.പി. മുഖ്യപ്രഭാഷണം നടത്തി.  സൗജന്യമായി ഭൂമി വിട്ടു നൽകിയ ഭിവാകരൻ കല്ലേപള്ളിയിൽ, കരിപ്പെൻപ്ലെയ്ക്കൽ ഷൈല കുമാരി എന്നിവരെ ആദരിച്ചു. ഇവർക്ക് സൗജന്യമായി കുടിവെള്ളം ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. 

കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അജിത രതീഷ്, ബ്ലോക്ക്‌ പഞ്ചായത്തംഗം രത്നമ്മ രവീന്ദ്രൻ, കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈൻ, വൈസ് പ്രസിഡന്റ്‌ ടോംസ് കുര്യൻ, സ്ഥിരം സമിതി അധ്യക്ഷരായ സന്ധ്യാ വിനോദ്, ജാൻസി സാബു, ഗിരിജ സുശീലൻ, പഞ്ചായത്തംഗങ്ങളായ
സിനു സോമൻ, ലതാ സുശീലൻ, പി. എൻ. സുകുമാരൻ, പി. ഡി. പ്രകാശ്, തോമസ് ചാക്കോ, സി. എൻ. രാജേഷ്, വി. കെ. ജയദേവൻ മെമ്പർ
ഷീബ ഷിബു, സി.ഡി.എസ്. ചെയർപേഴ്‌സൺ അനീഷ ഷാജി, കെ.ഡബ്ല്യു.എ ബോർഡ് അംഗം ഷാജി പാമ്പൂരി
ജല അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയർ പി. എസ്. പ്രദീപ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി. കെ. സുധീർ, കെ. ബി. രാജൻ, സി. എ. തോമസ്, ജോയി പുരയിടം, മാത്യു പാറയിൽ, പി. എസ്. സന്തോഷ്, റ്റി. കെ. കുഞ്ഞുഞ്ഞ്, സജി ജോർജ് കൊട്ടാരത്തിൽ, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ജോഷി പൂവത്തോട്ടം എന്നിവർ പങ്കെടുത്തു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments