എലിക്കുളം ഇനി പ്രകാശ പൂരിതം .



എലിക്കുളം ഗ്രാമ പഞ്ചായത്തിലെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണവും , പാലാ - പൊൻ കുന്നം റോഡിലെ  എല്ലാ വഴികളും പ്രകാശപൂരിതമാക്കുവാനും 2024 - 25 വർഷത്തെ ബഡ്ജറ്റിൽ തുക മാറ്റി വച്ചു. കൂടാതെ ലൈഫ് ഭവന പദ്ധതി പൂർത്തീകരണം,വയോജന ക്ഷേമം, സ്ത്രീ പക്ഷ സമീപനം എന്നിവയ്ക്കും ബഡ്ജറ്റിൽ തുക മാറ്റി വച്ചിട്ടുണ്ട്. 
2266 O53 11 രൂപ വരവും 2128975 62 രൂപ ചിലവും 137O 749 രൂപ ബാക്കിയും വരുന്ന ബഡ്ജറ്റാണ്  വൈസ് പ്രസിഡന്റ് സൂര്യാ മോൾ അവതരിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ജിമ്മിച്ചൻ ഈറ്റത്തോട്  അധ്യക്ഷത വഹിച്ചും യോഗത്തിൽ പഞ്ചായത്തംഗവും വികസന കാര്യ സ്റ്റാൻഡിംഗ്‌ കമ്മറ്റി ചെയർമാനുമായ എസ്. ഷാജി, അഖിൽ അപ്പുക്കുട്ടൻ,മാത്യൂസ് പെരുമനങ്ങാട്ട്, ജയിംസ് ജീരകത്തിൽ, സിനി ജോയ് , സരീഷ് പനമറ്റം, ദീപ ശ്രീ ജേഷ്, സെൽ വി വിൽസൺ,
ആശ റോയ്, നിർമ്മല ചന്ദ്രൻ ,. യമുന പ്രസാദ്, സിനിമോൾ കാക്കശ്ശേരിൽ എന്നിവർ  വിവിധ ചർച്ചകൾ നയിച്ചു.പഞ്ചായത്ത് സെക്രട്ടറി മൊഹ്സിൻ പി.എം.,,അസിസ്റ്റന്റ് സെക്രട്ടറി ജോബോയ്ജോൺ , ഹെഡ് ക്ളക്ക് മിനി, ലേഖ എന്നിവർ ജീവനക്കാരെ പ്രതിനിധീകരിച്ചും പങ്കെടുത്തു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments