കേരള സര്‍ക്കാര്‍ ബജറ്റില്‍ വിഭാവനം ചെയ്ത പാലാ വികസന മോഡല്‍ പാക്കേജിന് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് കേരളാ കോണ്‍ഗ്രസ് (ബി) പാലാ നിയോജകമണ്ഡലം ഭാരവാഹികള്‍ സമ്മേളനം നടത്തി.
പാലാ മുന്‍സിപ്പല്‍ സ്റ്റേഡിയത്തിന്റെ സിന്തറ്റിക് ട്രാക്ക് നിര്‍മ്മാണത്തിന് 7 കോടിയും അരുണാപുരം ചെക്ക്ഡാമിന് 3 കോടിയും ചെക്ക്ഡാം, പാലാ ജനറല്‍ ആശുപത്രി വികസനത്തിനും മൂന്നാനിയിലെ വെള്ളപ്പൊക്കം തടയുന്നതിന് റോഡ് ഉയര്‍ത്തുന്നതിനും തുക അനുവദിച്ച ഇടതുമുന്നണി സര്‍ക്കാരിനെ യോഗം അഭിനന്ദിച്ചു.
കേരളാ കോണ്‍ഗ്രസ് (ബി) പാലാ നിയോജക മണ്ഡലം പ്രസിഡന്റ് പ്രശാന്ത് നന്ദകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍, വേണു വി.ആര്‍, മാത്യു എം, ജയന്‍ പിടിപ്പുരയ്ക്കല്‍, അനൂപ് ജി, ശിശുപാലന്‍ സി.കെ, ഗണേഷ് പി.പി തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments