പാലാ നഗരസഭ കൊച്ചിടപ്പാടി വാർഡ് അംഗമായ പാലക്കൽ തോമസ് ഔസേപ്പിനെ [ പാലക്കൽ കുട്ടിച്ചേട്ടൻ ] ഇന്ന് രാവിലെ മുതൽ ഭവനത്തിൽ നിന്നും കാണാനില്ല. ഓർമ്മക്കുറവ് മൂലമുള്ള അസുഖ ബാധിതനാണ് കാണാതായ കുട്ടിച്ചേട്ടൻ.
ഇന്ന് [ 11 - 02 - 24 ഞായറാഴ്ച്ച ] വെളുപ്പിനാണ് കുട്ടിച്ചേട്ടനെ കവീക്കുന്നിലെ വസതിയിൽ നിന്നും കാണാതായത്. വിവരം അറിഞ്ഞത് മുതൽ വാർഡ് ഒന്നടങ്കം വിവിധ മേഖലകളിലായി അന്വേഷണത്തിലാണ്. പക്ഷേ ആളെ ഇത് വരെയും കണ്ട് കിട്ടിയില്ല.
ആരെങ്കിലും കുട്ടിച്ചേട്ടനെ കണ്ട് കിട്ടിയാൽ വിവരം അടിയന്തിരമായി വാർഡ് കൗൺസിലറായ സിജി ടോണിയെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു.
സിജി ടോണി -
9745473959
ടോണി തോട്ടത്തിൽ -
9142031186
0 Comments