സുനില്‍ പാലാ
പതിറ്റാണ്ടുകളായി പാലാ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്ന് ഏഴാച്ചേരി വഴി രാമപുരത്തേക്ക് ഒരു ഓര്‍ഡിനറി സ്റ്റേ സര്‍വ്വീസ് ഉണ്ടായിരുന്നു.
രാത്രി 9.20 ന് പാലായില്‍ നിന്നും പുറപ്പെട്ട് രാമപുരത്ത് സ്റ്റേ ചെയ്ത് പുലര്‍ച്ചെ 6.10 ന് രാമപുരത്തുനിന്നും പാലായ്ക്ക് പുറപ്പെട്ടിരുന്ന സര്‍വ്വീസ്. എന്നാല്‍ കൊവിഡ് വന്നതോടെ മറ്റ് സര്‍വ്വീസുകള്‍ നിലച്ചതുപോലെ ഇതും നിലച്ചു. പിന്നീട് വിവിധ തരത്തില്‍ പലര്‍ കെ.എസ്.ആര്‍.ടി.സി. അധികാരികളെ സമീപിച്ചെങ്കിലും ഈ ബസ് സര്‍വ്വീസ് പുനരാരംഭിക്കാന്‍ ഒരു നടപടിയുമുണ്ടായില്ല. ഇക്കാര്യത്തില്‍ ജനപ്രതിനിധികളും യാത്രക്കാരുടെ ആവശ്യം തഴയുകയായിരുന്നുവെന്ന ആക്ഷേപം ശക്തമാണ്.
നിലവില്‍ രാത്രി 7.20 ന് പാലായില്‍ നിന്നും ഏഴാച്ചേരി വഴി ഒരു സ്വകാര്യ ബസാണ് അവസാന സര്‍വ്വീസ്. ഇതിനുശേഷം കരൂര്‍, അന്ത്യാളം, ഏഴാച്ചേരി, ഗാന്ധിപുരം ഭാഗങ്ങളിലേക്ക് പിന്നീട് ബസേയില്ല. 6.45 ന് ശേഷം രാമപുരത്തുനിന്നും ഏഴാച്ചേരി വഴി പാലായ്ക്കും ബസുകളില്ല. ഇതുമൂലം രാത്രികാല യാത്രക്കാര്‍ വളരെയധികം വിഷമിക്കുകയാണ്.
ദൂരെയാത്ര കഴിഞ്ഞ് മടങ്ങി വരുന്നവരും പുലര്‍ച്ചെ പാലായിലെത്തി യാത്ര തുടരേണ്ടവരും ഇപ്പോഴും ദുരിതത്തിലാണ്. കൂടുതല്‍ പൈസ മുടക്കി ഓട്ടോറിക്ഷയെയും മറ്റും ആശ്രയിക്കേണ്ട ഗതികേടിലാണ് കരൂര്‍, അന്ത്യാളം, ഏഴാച്ചേരി ഭാഗത്തെ യാത്രക്കാര്‍.
ഈ രാത്രിവണ്ടി കെ.എസ്.ആര്‍.ടി.സി.ക്കും ലാഭകരമായിരുന്നു. കൃത്യമായി സര്‍വ്വീസ് നടത്തിയിരുന്ന കാലഘട്ടത്തില്‍ നിരവധി യാത്രക്കാരാണ് ഈ ബസിനെ ആശ്രയിച്ചിരുന്നത്.
ഏഴാച്ചേരി സ്റ്റേ സര്‍വ്വീസ് എത്രയുംവേഗം പുനരാരംഭിക്കണം
ജനങ്ങള്‍ക്ക് വളരെയധികം ദുരിതമായ സര്‍വ്വീസ് റദ്ദാക്കല്‍ അവസാനിപ്പിച്ച് പാലാ-ഏഴാച്ചേരി-രാമപുരം സ്റ്റേ ബസ് സര്‍വ്വീസ് എത്രയും വേഗം പുനരാരംഭിക്കണമെന്ന് ഭരണങ്ങാനം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി ജനറല്‍ സെക്രട്ടറി താളനാനിയില്‍ റ്റി.കെ. വാരിജാക്ഷന്‍ ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി. മന്ത്രി, സ്ഥലം എം.എല്‍.എ. എന്നിവര്‍ക്ക് ജനകീയ ഒപ്പുശേഖരണം നടത്തി നിവേദനം നല്‍കുമെന്നും റ്റി.കെ. വാരിജാക്ഷന്‍ പറഞ്ഞു.
0 Comments