കാര്‍ഷിക,ആരോഗ്യ,ശുചിത്വ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള കരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഷിക ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ബെന്നി വര്‍ഗ്ഗീസ് മുണ്ടത്താനം അവതരിപ്പിച്ചു.




കാര്‍ഷിക,ആരോഗ്യ,ശുചിത്വ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള കരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഷിക ബഡ്ജറ്റ്  വൈസ് പ്രസിഡന്റ്  ബെന്നി വര്‍ഗ്ഗീസ് മുണ്ടത്താനം അവതരിപ്പിച്ചു.

ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യം വച്ച് 19.31,38,267 രൂപയുടെ വരവ് പ്രതീക്ഷിക്കുന്ന ബഡ്ജറ്റില്‍ 1,884,98,390 രൂപയുടെ ചെലവും 46,39,877/ രൂപ നീക്കിയിരിപ്പും കണക്കാക്കിയിട്ടുണ്ട്.

മൈക്രോഫാമിംഗ് അവലംബിച്ചുള്ള കാര്‍ഷിക വിപണനകേന്ദ്രവും ഫല പച്ചക്കറി അലങ്കാര സസ്യ വിത്ത്/തെ ഇനങ്ങള്‍ക്കായി കാര്‍ഷിക നഴ്സറിയും കരിമ്പ് കൃഷിയുടെ ഉണര്‍വിനും പ്രോത്സാഹനത്തിനുമായി കരൂര്‍ ശര്‍ക്കര എന്ന പേരില്‍ ബ്രാന്‍ഡഡ് ഉല്‍പ്പന്നത്തിന്റെ വിപണനവും പാടശേഖര സമിതിയ്ക്ക് ട്രാക്ടര്‍, വനിത വ്യക്തിഗത തൊഴില്‍ സംരംഭങ്ങള്‍ക്ക് ധനസഹായം എന്നിവ ഉള്‍പ്പെടെയുള്ള ഉത്പാദന മേഖലയ്ക്ക് 7.98 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

'മാലിന്യമുക്ത കരൂര്‍' പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യ വേര്‍തിരിവിനായുള്ള കണ്‍വേയര്‍ ബെല്‍റ്റിന്റെ നിര്‍മ്മാണം, മാലിന്യ ശേഖരണത്തിനും തരംതിരിവിനുമായുള്ള എം സി എഫിന് പുതിയ കെട്ടിടം, മാലിന്യ ശേഖരണത്തിനായി പുതിയ വാഹനം എന്നിവയ്ക്കും ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ജലലഭ്യത ഉറപ്പിലാക്കുന്ന തരത്തില്‍ ജല്‍ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങളും കൂടാതെ ജലനിധി സുസ്ഥിരത പദ്ധതിയും നടപ്പിലാക്കതിനും പാലാ ആശുപത്രിയുമായി സഹകരിച്ച് കരൂര്‍ ഗ്രാമപഞ്ചായത്തിലെ സാധുക്കളായ ഡയാലിസിസ് രോഗികള്‍ക്ക് ഡയാലിസിസ് നടത്തുന്നതിനായി സാമ്പത്തിക സഹായം നല്‍കുന്നതും ഉള്‍പ്പെടെയുള്ള സേവന മേഖലയിലെ പദ്ധതികള്‍ക്കായി 8.59 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.


ലൈഫ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് കോടി മുപ്പത് ലക്ഷം രൂപയും ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

പഞ്ചായത്തിലെ വിവിധ റോഡുകളുടെ ടാറിംഗ്, റീ ടാറിംഗ്, തെരുവ് വിളക്കുകളുടെ പരിപാലനം ഉള്‍പ്പെടെയുള്ള പശ്ചാത്തല മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 3.30 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

കരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമന്‍ അധ്യക്ഷത വഹിച്ചു


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments