ഭാര്യയോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്തു; യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു; സുഹൃത്തുക്കൾ അറസ്റ്റിൽ.... സന്തോഷിന്റെ ഭാര്യയോടെ മോശമായി സംസാരിച്ചത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമായത്.
യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ സുഹൃത്തുക്കൾ പിടിയിൽ. ആംബുലന്‍സ് ഡ്രൈവറായ ഇളങ്കാവില്‍ ലെയ്ന്‍ വിളയില്‍ വീട്ടില്‍ സന്തോഷ് കുമാറിനാണ് കുത്തേറ്റത്. സന്തോഷിന്റെ ഭാര്യയോടെ മോശമായി സംസാരിച്ചത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമായത്. കഴിഞ്ഞ ദിവസം രാത്രി 12.30 ഓടെയായിരുന്നു സംഭവം.
ആംബുലന്‍സ് ഓട്ടം കഴിഞ്ഞ് രാത്രി വീട്ടിലെത്തിയ സന്തോഷ് കുമാറിനെ പ്രതികൾ ഇളങ്കാവ് ലെയ്നിലുള്ള ആളൊഴിഞ്ഞ വീട്ടില്‍ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് മദ്യം നൽകിയശേഷമാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. സന്തോഷിന്റെ ഭാര്യയോട് ദിലീപ് മോശമായി സംസാരിച്ചതിനെ സംബന്ധിച്ച് ഇവര്‍ തമ്മില്‍ നേരത്തേ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണമെന്ന് പോലീസ് പറയുന്നു.
സന്തോഷിന്റെ സുഹൃത്തുക്കളായ മുദാക്കല്‍ ഇളമ്പമംഗലത്ത് വീട്ടില്‍ ദിലീപ്, മുട്ടട ശിവശക്തിയില്‍ സന്തോഷ് എന്നിവരെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റുചെയ്തു. ദിലീപ് നിരവധി കേസുകളിലെ പ്രതിയാണ്. ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
0 Comments