സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടാനുറച്ച് നൂതന പദ്ധതികളുമായി ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ്.... ബഡ്ജറ്റ് സമ്മാനമായി ഫലവൃക്ഷ തൈകളും


സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടാനുറച്ച് നൂതന പദ്ധതികളുമായി ഇത്തവണ ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ്. ബജറ്റ് അവതരണ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് ഫലവൃക്ഷത്തൈകള്‍ നല്‍കി മാതൃകയും കാണിച്ചു പഞ്ചായത്ത് വൈസ് പ്രസിഡന്റായ വിനോദ് ചെറിയാന്‍ വേരനാനി.

കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്ത് എന്ന പദവി കൈവരിക്കുന്നതിനും ഇന്ത്യന്‍ കാര്‍ബണ്‍ ക്രെഡിറ്റ് ട്രെയ്ഡിംഗ് സിസ്റ്റത്തില്‍ പങ്കാളിത്തം നേടി ഗ്രാമപഞ്ചായത്തിന്റെ തനത് വരുമാനത്തിന് വേറിട്ട മാര്‍ഗ്ഗം കണ്ടെത്തുന്നതിനും ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്.

181028372 രൂപാ വരവും 174724900 രൂപാ ചെലവും 6303472 രൂപാ മിച്ചവുമുള്ള ബജറ്റാണ് വൈസ് പ്രസിഡന്റ് വിനോദ് ചെറിയാന്‍ വേരനാനി അവതരിപ്പിച്ചത്.

ഡീസല്‍ ഓട്ടോകളുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ  പഞ്ചായത്തിന്റെ വിവിധ പോയിന്റുകളില്‍  സോളാര്‍ അധിഷ്ഠിത സൗജന്യ ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ച് ഇലക്ട്രിക് ഒട്ടോകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നൂതന പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നു.  

ഹരിതഗ്രഹ വാതകങ്ങളുടെ അളവ് കുറയ്ക്കുന്നതിന് മരങ്ങള്‍ സംരക്ഷിക്കുന്നവര്‍ക്ക്  ഇന്‍സെന്റീവ്, വീടുകള്‍ക്ക് പെര്‍മിറ്റ് നല്കുന്നതിനൊപ്പം ഒരു ഫലവൃക്ഷ തൈ നല്കുക എന്നീ പദ്ധതികളും ബഡ്ജറ്റിന്റെ ഹരിത ശോഭ കൂട്ടുന്നു.



പാവപ്പെട്ട കുട്ടികള്‍ക്ക് പഠനസഹായം, ഗവണ്‍മെന്റ് സ്‌കൂളുകളിലെ കുട്ടികള്‍ക്ക്  കൃത്യമായ ഇടവേളകളില്‍ മെഡിക്കല്‍ പരിശോധന, അംഗനവാടികള്‍ എ.സി. ആക്കുക എന്നീ പദ്ധതികളും ബജറ്റില്‍ ലക്ഷ്യമിടുന്നു.

അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തിന് സമീപം ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാന ഹൈവേയില്‍ പ്രീമിയം ടേക്ക് എ ബ്രേക്ക് കം ഷി ലോഡ്ജ് നിര്‍മ്മിക്കും. എം.സി.എഫ് പൂര്‍ത്തീ കരിക്കും, എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യ സംസ്‌കരണ ഉപാധികള്‍ നല്‍കും, ജംഗ്ഷനുകള്‍ ഉദ്യാനവല്‍ക്കരിക്കും.

സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗപ്പെടുത്തികൊണ്ട്  ഭിന്നശേഷിക്കാര്‍ക്ക്  ഓണ്‍ലൈന്‍ ഗ്രാമസഭ, ഈ-ഭരണങ്ങാനം മൊബൈല്‍ ആപ്പ് എന്നിവ നടപ്പിലാക്കും.  

ബജറ്റ് അവതരണ യോഗത്തില്‍ പ്രസിഡന്റ് ലിസമ്മ സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ലിന്‍സി സണ്ണി, എത്സമ്മ ജോര്‍ജ്ജ്കുട്ടി, അനുമോള്‍ മാത്യു, പഞ്ചായത്ത് മെമ്പര്‍മാരായ ജെസ്സി ജോസ്, ബിജു എന്‍.എം., സോബി സേവ്യര്‍, സുധാ ഷാജി, ബീനാ ടോമി, റെജി മാത്യു, ജോസ്‌കുട്ടി അമ്പലമറ്റത്തില്‍, രാഹുല്‍ ജി. കൃഷ്ണന്‍, മുനിസിപ്പല്‍ സെക്രട്ടറി സജിത്ത് മാത്യൂസ് തുടങ്ങിയവര്‍ പങ്കെടുത്തു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments