ആനുകൂല്യങ്ങൾ നിഷേധിക്കുന്ന ഇടത് ഭരണകൂടത്തിനു മുൻപിൽ ജീവനക്കാർ വളരെ പ്രതി ക്ഷയോടെ കാത്തിരുന്ന സംസ്ഥാന ബജറ്റിലും ജീവനക്കാരെ പൂർണമായും അവഗണിച്ചെന്ന് ഡി.സി.സി പ്രസിഡൻ്റ് നാട്ടകം സൂരേഷ് ആരോപിച്ചു. എൻ.ജി.ഒ അസോസിയേഷൻ 49-ാമത് ഏറ്റുമാനൂർ ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
ബ്രാഞ്ച് പ്രസിഡന്റ് കെ.സി പ്രദീഷ് കുമാറിൻ്റെ അദ്ധ്യാഷതയിൽ കൂടിയ സമ്മേളനത്തിൽ എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് സതീഷ് ജോർജ്ജ് , ജില്ലാ സെക്രട്ടറി സോജോ തോമസ് , സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ സാബു ജോസഫ് , അഷറഫ് പറപ്പള്ളി , ജില്ലാ ട്രഷറർ സൻജയ് എസ് നായർ , സംസ്ഥാന കമ്മിറ്റി അംഗം ജി.ആർ സന്തോഷ് കുമാർ , ബിജു ആർ ,റോബി. സി.ഐസക്, അരുൺ കുമാർ പി.ഡി,വിജിമോൾ കെ.വി.തുടങ്ങിയവർ സംസാരിച്ചു
0 Comments