പാമ്പാടി അറയ്ക്കല്‍ കൊട്ടാരം ദേവീക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം നാളെ



പാമ്പാടി ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തിന്റെ മൂലസ്ഥാനമായ അറയ്ക്കല്‍ കൊട്ടാരം ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം നാളെ നടക്കും.
രാവിലെ 7ന് നിര്‍മ്മാല്യ ദര്‍ശനത്തോടെ വിശേഷാല്‍ ചടങ്ങുകള്‍ ആരംഭിക്കും. 8ന് വിഷ്ണുപൂജ, കലശപൂജ. 8.25നും 8.55നും മദ്ധ്യേ പുതുതായി നിര്‍മ്മിച്ച നടപ്പന്തലിന്റെ സമര്‍പ്പണം തന്ത്രി പെരിഞ്ഞേരിമന വാസുദേവന്‍ നമ്പൂതിരി നിര്‍വഹിക്കും. തുടര്‍ന്ന് ഭഗവതിക്ക് വെള്ളിയില്‍ തീര്‍ത്ത തിരുമുഖ സമര്‍പ്പണവും നടക്കും. മേല്‍ശാന്തി കിടങ്ങൂര്‍ ഓണിയപ്പുലത്ത് ഇല്ലത്ത് സജീവന്‍ നമ്പൂതിരി സഹകാര്‍മികത്വം വഹിക്കും. ഷീലാചന്ദ്രൻ, പാഞ്ചജന്യം ആണ് തിരുമുഖം സമർപ്പിക്കുന്നത്.

9.30ന് നവകാഭിഷേകവും വലിയകാണിക്കയും. 10.30ന് തിരുമുമ്പില്‍ പറ, 11ന് സവിശേഷമായ കുടക്കീഴില്‍ ഊണ്, 12.30ന് പ്രസാദമൂട്ട്. 
വൈകുന്നേരം 6.30ന് വിശേഷാൽ പൂജകൾ, ചുറ്റുവിളക്ക്, ദീപക്കാഴ്ച. 6.45ന് ദീപാരാധന, 7ന് ഭഗവതിസേവ, ഭജന.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments