മനുഷ്യന് പരിണാമങ്ങള്‍ വന്നപ്പോള്‍ ഒരുപാട് രോഗങ്ങള്‍ക്കൂടി അതിനൊപ്പം വന്നുവെന്ന് പ്രമുഖ നരവംശ ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഡോ. എതിരന്‍ കതിരവന്‍ പറഞ്ഞു.
നഗരവല്‍ക്കരിക്കപ്പെട്ട ജീവിതരീതിയില്‍ നിന്ന് വന്ന ജീവിതശൈലീ രോഗമാണ് പ്രമേഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാലാ സഫലം 55 പ്ലസ്സില്‍ നടന്ന പ്രഭാഷണ പരമ്പരയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നൂ അദ്ദേഹം.
പാലും പാല്‍ ഉല്പന്നങ്ങളും മനുഷ്യന് അത്യന്താപേക്ഷിതമല്ലെന്നും പ്രമേഹം എന്ന അസുഖം നമ്മുടെ മധുര വാസനകളുമായി ഇഴ ചേര്‍ന്ന് എങ്ങനെ ഒരു ജനകീയ രോഗമായി പരിണമിച്ചു എന്നും അദ്ദേഹം വിശദീകരിച്ചു.
പാലാ നഗരസഭാ ചെയര്‍മാന്‍ ഷാജു വി. തുരുത്തന്‍ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്തു. സഫലം പ്രസിഡന്റ് എം.എസ്. ശശിധരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പില്‍, സഫലം സെക്രട്ടറി വി. എം.അബ്ദുള്ള ഖാന്‍, പി.എസ്. മധുസൂദനന്‍, രവി പാലാ, രാജേന്ദ്രന്‍ ഐ പി എസ്, സുഷമ രവീന്ദ്രന്‍, ബാബു കോട്ടയം എന്നിവര്‍ പ്രസംഗിച്ചു.
നഗര സഭാ ചെയര്‍മാന്‍ ഷാജു വി തുരുത്തന്‍ ഡോ.എതിരന്‍ കതിരവന്‍ എന്നിവരെ സമ്മേളനം പൊന്നാട അണിയിച്ചാദരിച്ചു. സദസ്സില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് ഡോ. എതിരന്‍ കതിരവന്‍ മറുപടി നല്‍കി
0 Comments