കാവുംകണ്ടത്ത് കൃഷിയിടങ്ങൾ കത്തി നശിച്ചു


 കാവുംകണ്ടം - നീലൂർ റോഡിൽ വിസിബ് ഗോഡൗണിനു സമീപം പുരയിടത്തിനു തീപിടിച്ചു. ഇന്ന്  വൈകുന്നേരമാണ് തീപിടിച്ചത്. തച്ചാം പുറത്ത് ജോസിൻ്റെ 60 റമ്പർ മരങ്ങൾ അഗ്നിക്കിരയായി.
 വഞ്ചിക്കച്ചാലിൽ ജോസിൻ്റെ പുരയിടത്തിലും തീ പടർന്ന്കൃഷി നാശം സംഭവിച്ചു. പാലായിൽ നിന്നും അഗ്നിശമന സേനയും സ്ഥലത്തെത്തിയിരുന്നു സംഭവത്തിനു പിന്നിൽ പാറമട ലോബിയെന്ന് ആരോപണം ശക്തിപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷവും കാവുംകണ്ടം പ്രദേശത്ത് തീപടർന്ന് വ്യാപക കൃഷി നാശം ഉണ്ടായിരുന്നു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments