കിടങ്ങുർ ക്ഷേത്രോൽസവം.... ഉദ്യോഗസ്ഥതല യോഗം നാളെ


 കിടങ്ങൂർ ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിലെ  ഈ  വർഷത്തെ  തിരുവുൽസവത്തിന്  മുന്നോടിയായി  നടത്തുന്ന  ഉദ്യോഗസ്ഥലയോഗം അഡ്വ .മോൻസ്  ജോസഫ് എം എൽ എ യുടെയും  പാലാ  ആർ. ഡി. ഒ ദീപയുടെയും  സാന്നിദ്ധ്യത്തിൽ വെളളിയാഴ്ച  ഉച്ചകഴിഞ്    3  മണിക്ക്  കിടങ്ങൂർ  ക്ഷേത്രത്തിൽവെച്ച്  ചേരുന്നതാണ് . 

വിവിധ  സർക്കാർ  വകുപ്പുകളിലെ  പ്രധാന  ഉദ്യോഗസ്ഥരും പ്രാദേശിക  ജനപ്രതിനിധികളും  ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും  യോഗത്തിൽ  സംബന്ധിക്കുമെന്ന്  അഡ്വ . മോൻസ്  ജോസഫ്  എം. എൽ. എ  അറിയിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments