മാർ സ്ലീവാ മെഡിസിറ്റിയിൽ ഡ്രഗ് ഇൻഫർമേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു.




പാലാ  മരുന്നുകളുടെ കൃത്യമായ ഉപയോഗത്തെകുറിച്ചു രോഗികൾക്കും ആരോഗ്യ പ്രവർത്തകർക്കും സമൂഹത്തിനും വ്യക്തവും, കൃത്യവുമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി മാർ സ്ലീവാ മെഡിസിറ്റിയിൽ ഡ്രഗ് ഇൻഫർമേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു. ആരോഗ്യരംഗത്ത് പൊതുജനങ്ങൾക്കു അനുഗ്രഹമായി മാറും മാർ സ്ലീവാ മെഡിസിറ്റിയിൽ ആരംഭിച്ച ഡ്രഗ് ഇൻഫർമേഷൻ സെന്ററെന്നു പാലാ രൂപത അധ്യക്ഷൻ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. 

 മരുന്നുകളുടെ സുരക്ഷിതവും ഫലപ്രദവുമായ ഉപയോഗത്തിലൂടെ രോഗശമനം ഉറപ്പാക്കാൻ സെന്ററിന്റെ പ്രവർത്തനത്തിലൂടെ സാധിക്കുമെന്നു ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ പറഞ്ഞു.  മരുന്നുകളുടെ ഉപയോഗം അവ എങ്ങനെ കൈകാര്യം ചെയ്യണം, പാർശ്വഫലങ്ങൾ, ഗർഭിണികൾ, മുലയൂട്ടുന്നവർ ,കുട്ടികൾ , മുതിർന്നവർ എന്നിവർ എടുക്കേണ്ട മുൻകരുതലുകൾ, സുരക്ഷിതമായി മരുന്നു സൂക്ഷിക്കേണ്ട രീതികൾ, ഇൻസുലിൻ, ഇൻഹേലർ എന്നിവയുടെ ശരിയായ ഉപയോഗം, മരുന്നും ഭക്ഷണക്രമവും തുടങ്ങിയ വിവിധ വിവരങ്ങളും സെന്ററിൽ കൂടി ലഭ്യമാണ്. 

                                               
ആശുപത്രിയുടെ ഒ.പി സമയങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ ക്ലിനിക്കൽ ഫാർമസിസ്റ്റിന്റെ മേൽനോട്ടത്തിൽ ആകും ഇൻഫർമേഷൻ സെന്റർ പ്രവർത്തിക്കുക. ഇതൊടൊപ്പം ആശുപത്രിയിലെ പുതിയ ഔട്ട് പേഷ്യന്റ് കൗൺസലിംഗ് റൂം, ഡീസൽ ജനറേറ്റർ, വിപുലീകരിച്ച സ്റ്റോർ എന്നിവയുടെ കൂദാശയും ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു.ആശുപത്രി നഴ്സിംഗ് ഡയറക്ടർ റവ.ഫാ.സെബാസ്റ്റ്യൻ കണിയാംപടിക്കൽ, ആശുപത്രി ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ട് ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ, ഫിനാൻസ് ഡയറക്ടർ റവ.ഡോ.ഇമ്മാനുവേൽ പാറേക്കാട്ട്, ചാപ്ലയിൻ റവ.ഫാ.തോമസ് മണ്ണൂർ, ചീഫ് ഓഫ് മെ‍ഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ.പോളിൻ ബാബു, മെഡിക്കൽ സൂപ്രണ്ട് ഡോ.നിതീഷ് പി.എൻ. എന്നിവർ പങ്കെടുത്തു. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments