പ്രാർത്ഥന നിർഭരമായ പ്രവർത്തനത്തെകുറിച്ച് ക്രൈസ്തവ യുവത്വത്തെ ഉദ്ബോധിപ്പിച്ചുകൊണ്ട് എസ്.എം.വൈ.എം പ്രവിത്താനം യൂണിറ്റിന്റെ 2024 പ്രവർത്തനവർഷ ഉദ്ഘാടനം നടന്നു. ഫെറോന വികാരി വെരി.റവ.ഫാ. ജോർജ് വേളൂപറമ്പിൽ പ്രവർത്തനവർഷ ഉദ്ഘാടനം നിർവഹിച്ചു.
യൂണിറ്റ് ഡയറക്ടർ ഫാ. ജോസഫ് കുറുപ്പശ്ശേരിയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, അസിസ്റ്റന്റ് വികാരി ഫാ. ജോർജ് പോളച്ചിറകുന്നുംപുറം അനുഗ്രഹപ്രഭാഷണം നടത്തി. ഇത്തരം സംഘടനകളുടെ സഭയിലെ ആവശ്യകതയും, പ്രവർത്തനങ്ങളോടൊപ്പം പ്രാർത്ഥനയും ഒരുപോലെ കൊണ്ടുപോകേണ്ടതിന്റെ അനിവാര്യതയെപ്പറ്റിയും ബഹുമാനപ്പെട്ട വൈദികർ സൂചിപ്പിച്ചു.
പ്രസ്തുത യോഗത്തിൽ എസ്.എം.വൈ.എം പാലാ രൂപത വൈസ് പ്രസിഡന്റ് റ്റിൻസി ബാബു, ട്രഷറർ അൻവിൻ സോണി, യൂണിറ്റ് വൈസ് ഡയറക്ടർ സിസ്റ്റർ ആൻസി CMC, ആനിമേറ്റർ ശ്രീമതി. സുനു സാജ്, എ യൂണിറ്റ് പ്രസിഡന്റ് മാര്‍ട്ടിന്‍ സാബു, ബി യൂണിറ്റ് പ്രസിഡന്റ് ആര്യ സിജി, ഫൊറോന കൗണ്‍സിലേഴ്സ് സഖറിയാസ് ജെയിംസ്, മിന്നു വിനു എന്നിവർ സംസാരിച്ചു.
പരിപാടികള്‍ക്ക് ഡെയ്ന്‍ ജോസ്, ടോമിന്‍ ബെന്നി, ഫെലിക്സ് ടോം, ക്രിസ്റ്റോ ജോസഫ്, റോസ് തോമസ്, ജെനറ്റ് ജോസ്, അലീസ റോയി, അലീന ജോര്‍ജ്, എലിസബത്ത് ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.
0 Comments