അന്താരാഷ്ട്ര ആയുഷ് സമ്മേളനത്തില്‍ കൈയടി നേടി ഡോ. ഷാന്‍സി



 സുനില്‍ പാലാ

 

ഒരു വ്യാഴവട്ടത്തോളം വെറുപ്പും വേദനയും സമ്മാനിച്ച സോറിയാസിസില്‍ നിന്നും മോചനം നേടിയതിന്റെ സന്തോഷവുമായാണ് ഇടുക്കി രാജകുമാരിയിലെ ആ നാല്പത്തെട്ടുകാരന്‍ പ്രവിത്താനത്തെ ഹോമിയോ ഡോക്ടര്‍ ഡോ. ഷാന്‍സി റെജിയുടെ അടുത്തെത്തിയത്. 

നീണ്ട ഒന്‍പത് മാസത്തെ ചികിത്സകൊണ്ട് ഇയാളുടെ സോറിയാസിസ് രോഗം പൂര്‍ണ്ണമായും മാറ്റാന്‍ ഡോ. ഷാന്‍സി റെജിക്ക് കഴിഞ്ഞു. ഈ വിഷയം കഴിഞ്ഞ ദിവസം ദുബായില്‍ നടന്ന അന്താരാഷ്ട്ര ആയുഷ് സമ്മേളനത്തില്‍ ഡോ. ഷാന്‍സി റെജി അവതരിപ്പിച്ചത് ഏറെ കൗതുകത്തോടെയും ആകാംക്ഷയോടെയുമാണ് വിവിധ രാജ്യങ്ങളിലെ ഹോമിയോ ഡോക്ടര്‍മാരും ഗവേഷകരും കേട്ടിരുന്നത്.

രോഗത്തേക്കാളുപരി രോഗിയുടെ മാനസിക ലക്ഷണങ്ങള്‍ നോക്കിയാണ് താന്‍ ചികിത്സ നടത്തിയതെന്ന് ഉദാഹരണ സഹിതം ഡോ. ഷാന്‍സി റെജി അന്താരാഷ്ട്ര സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലൂടെ വിശദീകരിച്ചു. ഇത് മാത്രമല്ല ഓട്ടിസം ഉള്‍പ്പെടെയുള്ള വിവിധ രോഗങ്ങള്‍ക്ക് ഹോമിയോ മരുന്നിലൂടെ പരിപൂര്‍ണ്ണ സൗഖ്യം നേടിക്കൊടുത്ത നിരവധി ചികിത്സാ അനുഭവങ്ങളും ഡോ. ഷാന്‍സി പ്രബന്ധത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

 

 

കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ഹോമിയി ചികിത്സാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോ. ഷാന്‍സി റെജി ഉള്‍പ്പെടെ രണ്ട് പേരാണ് ദുബായില്‍ നടന്ന അന്താരാഷ്ട്ര ആയുഷ് സമ്മേളനത്തില്‍ ഹോമിയോ വിഭാഗത്തില്‍ കോട്ടയം ജില്ലയില്‍ നിന്നും പങ്കെടുത്തത്.

ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന സമ്മേളനത്തില്‍ ''മാറാരോഗങ്ങള്‍ക്ക് ആയുഷിലൂടെ പ്രതിരോധം'' എന്നതായിരുന്നു പ്രമേയം. 35-ഓളം രാജ്യങ്ങളില്‍ നിന്ന് 1200-ലധികം പ്രതിനിധികളാണ് പങ്കെടുത്തത്.

ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപത്‌സ് കേരള (ഐ.എച്ച്.കെ.) പാലാ യൂണിറ്റ് സെക്രട്ടറിയായ ഡോ. ഷാന്‍സി റെജി മുളയ്ക്കല്‍ പാലാ പ്രവിത്താനത്ത് പ്രവര്‍ത്തിക്കുന്ന അല്‍ഫോന്‍സാ ഹോമിയോ ക്ലിനിക്കിലെ ചീഫ് കണ്‍സള്‍ട്ടന്റും പാലാ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ആയുഷ് ഡിപ്പാര്‍ട്ടുമെന്റില്‍ ഹോമിയോ മെഡിക്കല്‍ ഓഫീസറുമാണ്.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments