പാലാ ഡിപ്പോയിൽ നിന്നും തെങ്കാശിയിലേക്ക് പുതിയ ഇൻറർസ്റ്റേറ്റ് സർവ്വീസ് ആരംഭിച്ചു. കോയമ്പത്തൂർ സർവ്വീസ് ഉടൻ




പാലാ ഡിപ്പോയിൽ നിന്നും തെങ്കാശിയിലേക്ക് പുതിയ അന്തർ സംസ്ഥാന സർവ്വീസിന് തുടക്കം.
പാലായിൽ നിന്നും ആരംഭിക്കുന്ന രണ്ടാം തെങ്കാശി സർവ്വീസാണിത്. പ്രഥമ സർവ്വീസ് രാവിലെ 7 30 ന് പുറപ്പെടും': ഇന്നാരംഭിച്ച പുതിയ സർവ്വീസ് ഉച്ചകഴിഞ്ഞ് 3 മണിക്ക് പുറപ്പെടും.
ഇതോടൊപ്പം കോയമ്പത്തൂരിലേക്കും അടുത്ത ദിവസം തന്നെ പുതിയ മറ്റൊരു സർവ്വീസ് കൂടി തുടങ്ങും.

പാലാ ഡിപ്പോയിൽ നടന്ന ചടങ്ങിൽ മാണി സി കാപ്പൻ എം.എൽ.എ ബസ് ഫ്ലാഗ് ഓഫ് ചെയ്തു.നഗരസഭാ ചെയർമാൻ ഷാജു തുരുത്തൻ അദ്ധ്യക്ഷത വഹിച്ചു.കൗൺസിലർ ജോസ് ഇടേട്ട്, അഡ്വൈസറി ബോർഡ് അംഗം ജയ്സൺമാന്തോട്ടം, എ.ടി.ഒ.ഷിബു, സാജൻ ആലക്കുളം, സജി മഞ്ഞക്കടമ്പിൽ, പ്രശാന്ത് നന്ദകുമാർ എന്നിവർ പ്രസംഗിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments