സിസിടിവിയില്‍ കുടുങ്ങിയ ക്ഷേത്രകള്ളന്‍ കാണാമറയത്ത്... വീഡിയോ ഈ വാര്‍ത്തയോടൊപ്പം.


 സിസിടിവിയില്‍ കുടുങ്ങിയ ക്ഷേത്രകള്ളന്‍ കാണാമറയത്ത്...

മൂന്ന് തവണ കള്ളന്‍ കയറിയിറങ്ങി, മൂന്നാം തവണ കവര്‍ന്നു മുപ്പതിനായിരം രൂപ. പാലായ്ക്കടുത്ത് നെച്ചിപ്പുഴൂര്‍ ചിറക്കരക്കാവ് ക്ഷേത്രത്തിന്റെ ഓഫീസില്‍ നടന്ന കവര്‍ച്ചയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞെങ്കിലും കള്ളനെ ഇതുവരെ പിടികൂടിയിട്ടില്ല. 

വീഡിയോ ഇവിടെ കാണാം👇👇👇


 

കഴിഞ്ഞ ദിവസം രാത്രി ഒരുമണിയോടെയായിരുന്നു സംഭവം. തലയില്‍ തൊപ്പിയും റെയിന്‍കോട്ട് പോലുള്ള ഉടുപ്പുമണിഞ്ഞെത്തിയ കള്ളന്‍ ആദ്യം രണ്ടു തവണ ക്ഷേത്രത്തിലും ഓഫീസിലുമായി കയറിയിറങ്ങി. മൂന്നാം തവണ ഓഫീസിനുള്ളില്‍ കയറിയ കള്ളന്‍ അലമാര കുത്തിത്തുറന്ന് 30,000 രൂപയുമായാണ് കടന്നുകളഞ്ഞത്.

ക്ഷേത്രത്തിലെ കഴകം-കം-ഓഫീസ് ജീവനക്കാരനായ സബിന്‍ സന്തോഷ് തന്റെ വ്യക്തിപരമായ തുക അലമാരയില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഇതാണ് മോഷണം പോയത്. പുലര്‍ച്ചെ മേല്‍ശാന്തി എത്തിയപ്പോഴാണ് ക്ഷേത്രം ഓഫീസ് കുത്തിത്തുറന്ന നിലയില്‍ കണ്ടത്. ഉടന്‍ ദേവസ്വം ഭാരവാഹികളെ വിവരമറിയിച്ചു. അവര്‍ പാലാ പോലീസിലും. 


രാവിലെ തന്നെ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. തൊപ്പിയും റെയിന്‍കോട്ടും ധരിച്ചിരുന്നതിനാല്‍ ആളിനെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.


മോഷ്ടാക്കളെ ഉടന്‍ പിടികൂടണം

നെച്ചിപ്പുഴൂര്‍ ചിറക്കരക്കാവ് ക്ഷേത്രം ഓഫീസില്‍ മോഷണം നടത്തിയ ആളെ എത്രയുംവേഗം പിടികൂടണമെന്ന് ദേവസ്വം പ്രസിഡന്റ് രാമചന്ദ്ര കൈമളും സെക്രട്ടറി എന്‍. അജിത് കുമാറും ആവശ്യപ്പെട്ടു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments