റബ്ബർ ബോർഡ് ചെയർമാൻ പി.സി ജോർജിനെ വസതിയിൽ സന്ദർശിച്ചു



റബർ ബോർഡ് ചെയർമാൻ ഡോ. സവർ ധനാനിയ ഇന്നലെ രാവിലെ പി.സി ജോർജിനെ അദ്ദേഹത്തിന്റെ ഈരാറ്റുപേട്ടയിലെ വസതിയിലെത്തി സന്ദർശിച്ചു.  റബ്ബർ ബോർഡ് അംഗം എൻ.ഹരി അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയുടെ നിർദേശ പ്രകാരം കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാരായ വി.മുരളീധരൻ, രാജീവ്‌ ചന്ദ്രശേഖർ, പ്രകാശ് ജാവ്ദേക്കർ,പി.സി ജോർജ്,അഡ്വ.ഷോൺ ജോർജ്, അഡ്വ. ജോർജ് ജോസഫ് കാക്കനാട്ട്  ഉൾപ്പെടയുള്ളവർ  കേന്ദ്ര കേന്ദ്ര വാണിജ്യ മന്ത്രി പിയുഷ് ഗോയലുമായി റബ്ബർ മേഖലയിലെ വിഷയങ്ങൾ ചർച്ച ചെയ്തിരുന്നു.ഇതുമായി ബന്ധപ്പെട്ട് റബ്ബർ മേഖലയിലെ പ്രശ്ന പരിഹാരത്തിനായി അടിയന്തരമായ ഇടപെടൽ ഉണ്ടാകുമെന്ന് പിയുഷ് ഗോയൽ ഉറപ്പ് നൽകിയിരുന്നു.തുടർന്ന് വാണിജ്യ വകുപ്പ് അഡിഷണൽ സെക്രട്ടറി അമർദീപ് സിങ് ഭാട്ടിയ, റബ്ബർ ബോർഡ്‌ എക്സിക്യൂട്ടീവ് ഡയറക്ടർ എം. വസന്തഗേശൻ ഐ.ആർ.എസ്.എന്നിവരുമായി  ചർച്ച നടത്തി. 
ഇത് സംബന്ധിച്ച് സമഗ്രമായ പദ്ധതി സമർപ്പിക്കാൻ കേരളത്തിൽ നിന്നുള്ള രണ്ട് കേന്ദ്രമന്ത്രിമാരെ പിയുഷ് ഗോയൽ ചുമതലപ്പെടുത്തി. അതുമായി ബന്ധപ്പെട്ട തുടർ ചർച്ചകൾ ഇന്നലെ റബ്ബർ ബോർഡ്‌ ആസ്ഥാനത്ത് നടന്നു.ഇതിന്റെ തുടർച്ച എന്ന നിലയിലാണ് കേന്ദ്ര നിർദേശപ്രകാരം  റബ്ബർ ബോർഡ് ചെയർമാൻ പി.സി ജോർജിനെ വസതിയിൽ എത്തി സന്ദർശിച്ചത്.ബിജെപി നേതാക്കളായ കെ.എഫ് കുര്യൻ, അഡ്വ. രാജേഷ്,പി.വി വർഗീസ് പുല്ലാട്ട്, മിനർവാ മോഹൻ,ജോർജ് വടക്കൻ ഫാദർ.തോമസ് തയ്യിൽ എന്നിവർ കുടിക്കാഴ്ചയിൽ പങ്കെടുത്തു..


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments