കടന്നല്‍ കുത്തേറ്റ അന്യസംസ്ഥാന തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 


കടന്നല്‍ കുത്തേറ്റ അന്യസംസ്ഥാന തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആസാം സ്വദേശികളായ സിറിള്‍ (40) മോട്ടു (23) എന്നിവരെയാണ് മുട്ടം സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് തൊടുപുഴ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചത്. തുടങ്ങനാട് തെരുവംകുന്നേല്‍ അനീഷിന്റെ പുരയിടത്തില്‍ കാട് വെട്ടുന്നതിനിടെയാണ് കടന്നല്‍ കുത്തേറ്റത്. ഇരുവരുടെയും തലയിലാണ് കുത്തേറ്റത്. ഇരുവരും അപകടനില തരണം ചെയ്തതായി ഡോക്ടര്‍ പറഞ്ഞു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments