വാക്കു തര്‍ക്കം : അച്ഛനെയും മകനെയും കുത്തി പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍



വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അച്ഛനെയും മകനെയും കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. ഇടവെട്ടി റാത്തപ്പിള്ളില്‍ സുധീറിനെയാണ് (ബൈജു- 44) മൂവാറ്റുപുഴയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇയാളെ ഒളിവില്‍ പോകാന്‍ സഹായിച്ച ഇടവെട്ടി സ്വദേശിയെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഇടവെട്ടി വലിയജാരം പുത്തന്‍വീട്ടില്‍ അനസ് (48), മകന്‍ ഷമ്മാസ് (20) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇരുകൂട്ടരും തമ്മില്‍ മുന്‍വൈരാഗ്യം ഉണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.
വെള്ളിയാഴ്ച വൈകിട്ട് 4- ഓടെ ഇടവെട്ടി ജാരത്തില്‍ ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ഇതിനിടെ സുധീര്‍, അനസിനെയും ഷമ്മാസിനെയും കുത്തുകയുമായിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ സുധീര്‍ മൂവാറ്റുപുഴയിലെ ഒരു ബാര്‍ ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചു വരികയായിരുന്നു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് തൊടുപുഴ പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.സുധീറിനെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. 

അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കും. പരിക്കേറ്റവര്‍ അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു. തൊടുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസിന്റെ നിര്‍ദേശ പ്രകാരം ഇന്‍സ്പെക്ടര്‍ എസ്. മഹേഷ് കുമാര്‍, എസ്‌ഐമാരായ റാസിഖ്, സുധീര്‍, ദിനേശ്, എസ്‌സിപി ഒ ഗഫൂര്‍, സിപിഒ നഹാസ്, സിപിഒ ജോബി എന്നിവരാണ് പ്രതിയെ പിടികൂടിയത്.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments