മനുഷ്യനെ പൂർണ്ണതയിലേക്കും സമൃദ്ധിയായ ജീവനിലേക്കും കൊണ്ടുപോകുക എന്ന ക്രിസ്തു ദർശനം പ്രാവർത്തികമാക്കുന്നവരാണ് മിഷണറിമാർ . ഇന്ത്യൻ ഗ്രാമങ്ങളിലെ അനീതിയും അവികസിത അവസ്ഥയും നിരക്ഷരതയും അജ്ഞതയുമൊക്കെ ക്രിസ്തുവിന്റെ വേദനകളാണന്നും അവ തിരിച്ചറിഞ്ഞ്, പരിഹാരം കാണുന്ന ഓരോരുത്തരും ക്രിസ്തുവിന്റെ മിഷണറിമാരാണെന്നും റവ.ഡോ.വിനോദ് സൈലസ് പ്രസ്താവിച്ചു. 41-ാംമത് സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവക കൺവൻഷൻ്റെ അഞ്ചാം ദിവസം സഭാപ്രവത്തകരുടേയും മിഷണറിമാരുടേയും യോഗത്തിൽ വചന ശുശ്രൂഷ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. മൂവാറ്റുപുഴ - ഉപ്പുതറ സഭാ ജില്ലകളും സഭാപ്രവർത്തകരും മിഷണറിമാരും ആരാധനയ്ക്ക് നേതൃത്വം നൽകി.
മഹായിടവക മുൻ അദ്ധ്യക്ഷൻ ബിഷപ് റൈറ്റ് റവ. ഡൊ. കെ.ജി. ദാനിയേൽ അദ്ധ്യക്ഷനായിരുന്നു. മഹായിടവക ഭാരവാഹികൾ യോഗങ്ങൾക്ക് നേതൃത്വം നല്കി. നാളെ (9-2-2024 വെള്ളി)
രാവി ലെ 8 മണിക്ബൈബി ൾ സ്റ്റഡി
10 മണി , 2 മണി യോഗങ്ങളിൽ ഇവാഞ്ചലി സ്റ്റ്പുഷ്പരാ ഷ്പ ജ്വി രാലി പുരവും
6 മണി യോഗത്തിൽ
റവ. വി ജു വർക്കി ജോർജും വചന ശുശ്രൂഷ നിർവ്വഹിക്കും. മഹായിടവക
യുവജനപ്രസ്ഥാനവും കട്ടപ്പന സഭാജില്ലയും യോഗങ്ങൾക്ക്നേതൃത്വം
നല്കും .
0 Comments