ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം 12 മുതല്‍ 19 വരെ നടത്തും.
തുറവൂര്‍ മഹി പി. ആചാരിയാണു യജ്ഞാചാര്യന്‍. 12 ന് വൈകിട്ട് 6.40 ഭദ്രദീപ പ്രകാശനം മേല്‍ ശാന്തി രാധാകൃഷ്ണന്‍ പോറ്റി നിര്‍വ്വഹിക്കും. 6.45 ന് മാഹാത്മ്യ പ്രഭാഷണം. ദിവസവും രാവിലെ 7.30 നും ഉച്ചകഴിഞ്ഞ് 2 നും ഭാഗവത പാരായണം, 11.45 നും വൈകിട്ട് 7.15 നും പ്രഭാഷണം, 1- ന് പ്രസാദമൂട്ട്, വൈകിട്ട് 6.45 ന് ഭജന.
14 ന് ഉച്ചയ്ക്ക് 12 ന് ശനീശ്വരപൂജ, 15ന് ഉച്ചയ്ക്ക് 12.45 ന് ഉണ്ണിയൂട്ട്,16 ന് രാവിലെ 10.30 ന് കാര്‍ത്ത്യായനീ പൂജ, വൈകിട്ട് 5 ന് വിദ്യാഗോപാല മന്ത്രാര്‍ച്ചന, 17 ന് രാവിലെ 11.30 ന് രുഗ്മിണീസ്വയംവരം, വൈകിട്ട് 5 ന് സര്‍വ്വൈശ്വര്യ പൂജ,
18 ന് ഉച്ചയ്ക്ക് 12 ന് മഹാ മൃത്യുഞ്ജയ ഹോമം, 19 ന് രാവിലെ 11 ന് അവതാരപാരായണം, 11.30 ന് അവഭൃതസ്‌നാന ഘോഷയാത്ര,12.45 ന് യജ്ഞസമര്‍പ്പണം, 1ന് ഏകാദശി ഭോജനം, വൈകിട്ട് 6.40 ന് വീരനാട്യം.
20 ന് പ്രതിഷ്ഠാദിനം - രാവിലെ 10 ന് നവകം പൂജ, നവകാഭിഷേകം, 10.30 ന് ശ്രീഭൂതബലി, 11 ന് ശ്രീബലി എഴുന്നള്ളിപ്പ്, 12.30 ന് ചതുര്‍ശതം, വൈകിട്ട് 7 ന് വിളക്കിനെഴുന്നള്ളിപ്പ്, 8 ന് കൊല്ലം ഭരതമിത്രയുടെ ബാലെ- ശ്രീകൃഷ്ണമീര.
0 Comments