ബജറ്റില്‍ തയ്യല്‍ തൊഴിലാളികളെ പൂര്‍ണ്ണമായി അവഗണിച്ചതായി ഓള്‍ കേരളാ ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ പാലാ ഏരിയ വാര്‍ഷിക പൊതുയോഗം കുറ്റപ്പെടുത്തി



ബജറ്റില്‍ തയ്യല്‍ തൊഴിലാളികളെ പൂര്‍ണ്ണമായി അവഗണിച്ചതായി ഓള്‍ കേരളാ ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ പാലാ ഏരിയ 40-ാം വാര്‍ഷിക പൊതുയോഗം കുറ്റപ്പെടുത്തി. 

ഹൈക്കോടതി ഉത്തരവു നല്‍കിയിട്ടും വെട്ടികുറച്ച വിരമിക്കല്‍ ആനുകൂല്യവും നല്‍കാത്ത സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടിയെ സമ്മേളനം അപലപിച്ചു.


ഏരിയ പ്രസിഡന്റ് ജോയി കളരിക്കലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ വാര്‍ഷിക യോഗം പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു വി. തുരുത്തന്‍ ഉദ്ഘാടനം ചെയ്തു. ജില്ല ജോയിന്റ് സെക്രട്ടറി എം.എസ്. വത്സമ്മ സംഘടന റിപ്പോര്‍ട്ടിംഗ് നടത്തി. 

ഏരിയ സെക്രട്ടറി സുമതി പ്രസാദ് വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ പി.ആര്‍. സുകുമാരന്‍ കണക്കും അവതരിപ്പിച്ചു. കെ. പ്രദീപ് കുമാര്‍, റ്റി.കെ. ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments