ഐങ്കൊമ്പ് ശ്രീകൃഷ്ണ ആയൂര്‍വേദ ചികിത്സാ കേന്ദ്രം ഗോള്‍ഡന്‍ ജൂബിലി സമ്മേളനവും ദേശീയ ആയൂര്‍വേദ സെമിനാറും നാളെ മുതല്‍ 11 വരെ തീയതികളില്‍ ഐങ്കൊമ്പ് അംബികാ വിദ്യാഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ഡോ. എന്‍.കെ. മഹാദേവന്‍ അറിയിച്ചു.
നാളെ വൈകിട്ട് 4 ന് നടക്കുന്ന ഗോള്‍ഡന്‍ ജൂബിലി സമ്മേളനം മുന്‍ മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. വാഗ്ഭട സരണി നാഷണല്‍ പ്രസിഡന്റ് ഡോ. വി.എ. പ്രഭാകരന്‍ അദ്ധ്യക്ഷത വഹിക്കും.
കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി.എം. വാര്യര്‍ ദേശീയ ആയൂര്‍വ്വേദ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. റവ. ഫാ. കുര്യന്‍ തടത്തില്‍ ആശീര്‍വാദ പ്രഭാഷണം നടത്തും. സ്വാമി ശങ്കാരമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തും.
എം.എസ്. ലളിതാംബിക, ജിജി തമ്പി, അഡ്വ. എസ്. ജയസൂര്യന്‍, സിബി ചക്കാലയ്ക്കല്‍, വൈദ്യന്‍ ആദര്‍ശ് രവി, ഡോ. രാജേന്ദ്രന്‍ പി.ആര്‍. തുടങ്ങിയവര്‍ ആശംസകള്‍ നേരും. ചീഫ് ഫിസിഷ്യന്‍ ഡോ. എന്‍.കെ. മഹാദേവന്‍ സ്വാഗതവും ഡോ. പി. ഗൗരിശങ്കര്‍ നന്ദിയും പറയും.
തുടര്‍ന്ന് മൂവാറ്റുപുഴ നാട്യാലയ സ്‌കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍ അരങ്ങേറും. 8 മുതല്‍ ദേശീയ ആയൂര്‍വേദ സെമിനാര്‍ ആരംഭിക്കും. 10, 11 തീയതികളില്‍ സെമിനാര്‍ തുടരും. താല്പര്യമുള്ള ആയൂര്‍വേദ ഡോക്ടര്‍മാര്‍ക്ക് സെമിനാറില്‍ പങ്കെടുക്കാം. ഫോണ്‍: 9349507287.
0 Comments