കിടങ്ങൂര്‍ കാവാലിപ്പുഴയില്‍ മിനി ബ്രിഡ്ജും ടൂറിസം പദ്ധതിയും നടപ്പാക്കാന്‍ 6 കോടി രൂപ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി അനുവദിച്ചതായി മോന്‍സ് ജോസഫ് എം.എല്‍.എ.



കിടങ്ങൂര്‍ കാവാലിപ്പുഴയില്‍ മിനി ബ്രിഡ്ജും ടൂറിസം പദ്ധതിയും നടപ്പാക്കാന്‍  6 കോടി രൂപ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി അനുവദിച്ചതായി മോന്‍സ് ജോസഫ് എം.എല്‍.എ. 

 മീനച്ചിലാറിന് കുറുകേ കിടങ്ങൂര്‍ കാവാലിപ്പുഴയില്‍ മിനി ബ്രിഡ്ജും മീനച്ചിലാറിന്റെ തീരത്തുള്ള പ്രകൃതി രമണീയമായ ഭംഗിയും അനന്തസാധ്യതയും ജനങ്ങള്‍ക്ക് ആസ്വാദ്യമാക്കാന്‍ കഴിയുന്നവിധത്തില്‍ കാവാലിപ്പുഴ ടൂറിസം പദ്ധതിയും നടപ്പാക്കുന്നതിന് സംസ്ഥാന ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി 6 കോടി രൂപ അനുവദിച്ചതായി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു. 

കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ നിന്ന് മുന്‍ഗണന നല്‍കുന്ന വികസനപദ്ധതി എന്ന നിലയില്‍ കാവാലിപ്പുഴ പ്രോജക്ടിന്റെ എസ്റ്റിമേറ്റും നിവേദനവും ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍, ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് എന്നിവര്‍ക്ക് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. മുന്‍കൂട്ടി സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ ആഗ്രഹിക്കുന്ന ഈ പ്രോജക്ട് കേരള ബജറ്റില്‍ ഉള്‍പ്പെടുത്തി അനുമതി ലഭിച്ചിരിക്കുന്നത്. 
കാവാലിപ്പുഴയിലെ ആറ്റുതീരത്ത് വിശ്രമിക്കാനും പ്രകൃതി ആസ്വദിക്കുവാനും നിരവധി ആളുകള്‍ വരാറുണ്ടെങ്കിലും യാതൊരുവിധ അടിസ്ഥആന സൗകര്യവും ഇതുവരെ ഇവിടെ ഒരുക്കുവാന്‍ കഴിഞ്ഞിട്ടില്ല. 
കാവാലിപ്പുഴയില്‍ മീനച്ചിലാറിന്റെ തീരത്ത് മണ്‍തിട്ട രൂപപ്പെട്ടതുകാണാന്‍ കഴിഞ്ഞവര്‍ഷം  വലിയ ജനത്തിരക്കാണുണ്ടായിരുന്നത്. ഇങ്ങോട്ട് എത്തിച്ചേരാന്‍ വളരെ ഇടുങ്ങിയ ഗ്രാമീണ റോഡ് മാത്രമാണുള്ളത്. ഇതിനെല്ലാം മാറ്റം വരുത്തി മെച്ചപ്പെട്ട റോഡ് സൗകര്യം ഉള്‍പ്പെടെ ഏര്‍പ്പെടുത്തണമെങ്കില്‍ പുതിയ പാലം നിര്‍മ്മിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. കാവാലിപ്പുഴയുടെ ഭാവി വികസന സാധ്യതകള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന വിധത്തില്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുവേണ്ടിയാണ് മീനച്ചിലാറിന്റെ ഇരുകരകളേയും ബന്ധിപ്പിച്ചുകൊണ്ട് മിനി ബ്രഡ്ജ് നിര്‍മ്മിക്കുന്നതെന്ന് മോന്‍സ് ജോസഫ് വ്യക്തമാക്കി. ഇതോടൊപ്പം ടൂറിസം പ്രോജക്ടിന്റെ ഭാഗമായി കാവാലിപ്പുഴയില്‍ നടപ്പാക്കാന്‍ കഴിയുന്ന പ്രത്യേക പദ്ധതികളെക്കുറിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോട്ടയം ജില്ലാ ടൂറിസം ഡിപ്പാര്‍ട്ടുമെന്റിനെ ചുമതലപ്പെടുത്തിയതായി എം.എല്‍.എ.വ്യക്തമാക്കി. 
വികസനപദ്ധതിയുടെ വിശദാംശങ്ങള്‍ തീരുമാനിക്കുന്നതിന് കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളുടേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും വിവിധ സംഘടനാ പ്രതിനിധികളേയും സ്ഥലവാസികളുടേയും സംയുക്തയോഗം അടിയന്തിരമായി കിടങ്ങൂരില്‍ വിളിച്ചുചേര്‍ക്കുമെന്ന് മോന്‍സ് ജോസഫ് അറിയിച്ചു. ഇതില്‍വച്ച് വികസന പദ്ധതിയുടെ വിശദാംശങ്ങള്‍ തീരുമാനിക്കുന്നതാണ്.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments