പാലാ നഗരസഭയ്ക്ക് 35 കോടിയുടെ ബജറ്റ് ..... ബജറ്റ് അവതരിപ്പിച്ചത് ചെയര്‍മാന്‍; വായിച്ചത് വൈസ് ചെയര്‍പേഴ്സൻ.... പ്രശ്‌നം സോള്‍വ്ഡ്!.... പക്ഷേ തങ്ങളുടെ കസേര ഭരണപക്ഷാംഗങ്ങൾ കയ്യേറിയതിൽ പ്രതിക്ഷേധിച്ച് നടുത്തളത്തിൽ പായ വിരിച്ച് ഇരുന്ന് പ്രതിപക്ഷ കൗൺസിലർമാർ ... ബജറ്റ് വായനയുടെ പ്രസക്ത ഭാഗങ്ങളുടെ വീഡിയോയും പ്രതിപക്ഷ കൗൺസിലർമാർ പായ വിരിച്ചിരിക്കുന്ന ദൃശ്യങ്ങളും ഈ വാർത്തയോടൊപ്പം



പാലാ നഗരസഭയ്ക്ക് 35 കോടിയുടെ ബജറ്റ് .....
ബജറ്റ് അവതരിപ്പിച്ചത്  ചെയര്‍മാന്‍; വായിച്ചത് വൈസ് ചെയര്‍പേഴ്സൻ.... പ്രശ്‌നം സോള്‍വ്ഡ്!.... പക്ഷേ തങ്ങളുടെ കസേര ഭരണപക്ഷാംഗങ്ങൾ കയ്യേറിയതിൽ പ്രതിക്ഷേധിച്ച് നടുത്തളത്തിൽ പായ വിരിച്ച് ഇരുന്ന് പ്രതിപക്ഷ കൗൺസിലർമാർ ...

ബജറ്റ് വായനയുടെ പ്രസക്ത ഭാഗങ്ങളുടെ  വീഡിയോയും പ്രതിപക്ഷ കൗൺസിലർമാർ പായ വിരിച്ചിരിക്കുന്ന ദൃശ്യങ്ങളും ഈ വാർത്തയോടൊപ്പം

സുനിൽ പാലാ

 പാലാ നഗരസഭയ്ക്ക് 35 കോടിയുടെ ബജറ്റ്  ഇത്തവണ ബജറ്റ് അവതരിപ്പിച്ചത്  ചെയര്‍മാന്‍ ഷാജു തുരുത്തൻ ; വായിച്ചത് വൈസ് ചെയര്‍പേഴ്സൺ ലീനാ സണ്ണി...... തങ്ങളുടെ കസേരകൾ ഭരണ പക്ഷം കയ്യേറിയെന്ന് ആരോപിച്ച് നടുത്തളത്തിൽ പായ വിരിച്ചിരുന്ന് പ്രതിഷേധവുമായി പ്രതിപക്ഷ കൗൺസിലർമാർ..

വീഡിയോകൾ  ഇവിടെ കാണാം👇👇👇




ഇത്തവണയും പാലാ നഗരസഭാ ബജറ്റ് വൈസ് ചെയര്‍പേഴ്സണ് അവതരിപ്പിക്കാന്‍ കഴിയില്ലെന്ന്  "യെസ് വാർത്ത"  കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയില്‍ ബജറ്റ് പാസാകാതെ വന്നതിനാലാണ് ഇങ്ങനെ സംഭവിച്ചത്. 
എന്നാല്‍ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ നഗരസഭാ ചട്ടങ്ങള്‍ മനസ്സിലാക്കി ഇതിനൊരു പരിഹാരം കണ്ടെത്തി; ബജറ്റ് താനാണ് അവതരിപ്പിക്കുന്നതെങ്കിലും അത് വായിക്കാന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ലീനാ സണ്ണിയെ ചുമതലപ്പെടുത്തുക. ബജറ്റ് വായിക്കാന്‍ ആരെ വേണമെങ്കിലും ചുമതലപ്പെടുത്താനുളള അധികാരം ചെയര്‍മാനുണ്ട് എന്നത് മനസ്സിലാക്കിയായിരുന്നു ഷാജുവിന്റെ നീക്കം. 

                                     


 11.35 ഓടെ  ചെയര്‍മാന്‍ ഷാജു തുരുത്തന്‍ ബജറ്റ് അവതരിപ്പിച്ചെങ്കിലും പിന്നീട്  ഇത് വായിക്കാൻ വൈസ് ചെയർ പേഴ്സൺ ലീനാ സണ്ണിയോട് ഷാജു തുരുത്തൻ  നിർദ്ദേശിക്കുകയായിരുന്നു . 
ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയില്‍ വൈസ് ചെയര്‍പേഴ്സണ്‍ ഒഴികെയുള്ളവര്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാരാണ്. തങ്ങളുടെ കസേര ഭരണപക്ഷാംഗങ്ങള്‍ കൈയ്യേറിയതില്‍ പ്രതിഷേധിച്ചും തങ്ങളുടെ വാര്‍ഡുകളില്‍ പദ്ധതി വിഹിതം നല്‍കിയത് കുറഞ്ഞുപോയി എന്ന് ആരോപിച്ചും പ്രതിപക്ഷാംഗങ്ങള്‍ അമര്‍ഷത്തിലായിരുന്നു. ഇതേ തുടര്‍ന്ന്  ചേര്‍ന്ന ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയില്‍ ഇത്തവണത്തെ ബജറ്റ് തങ്ങള്‍ പാസാക്കില്ലെന്ന നിലപാടാണ് ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയിലുള്ള പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ സ്വീകരിച്ചത്. ഇത് സംബന്ധിച്ച് നഗരസഭാ പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനി, ജോസ് ഇടേട്ട്, മായ രാഹുല്‍, സിജി ടോണി എന്നീ കൗണ്‍സിലര്‍മാര്‍ തങ്ങളുടെ അഭിപ്രായം കൃത്യമായി ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കൂടിയായ വൈസ് ചെയര്‍പേഴ്സണ്‍ ലീനാ സണ്ണിയെ അറിയിക്കുകയും ചെയ്തിരുന്നു. 


ഇതേ തുടര്‍ന്നാണ് ചെയര്‍മാന്‍ ഷാജു തുരുത്തന്റെ നേതൃത്വത്തില്‍ മറുതന്ത്രം സ്വീകരിച്ചത്. 
കഴിഞ്ഞ വര്‍ഷവും അന്നത്തെ വൈസ് ചെയര്‍പേഴ്സണ്‍ സിജി പ്രസാദിനും ബജറ്റ് അവതരിപ്പിക്കാനായിരുന്നില്ല. ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയില്‍ പാസാകാതെ വന്ന ബജറ്റ് പിന്നീട് അന്നത്തെ ചെയര്‍മാന്‍ ജോസിന്‍ ബിനോയാണ് അവതരിപ്പിച്ചത്.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments