ഭവനനിര്‍മാണത്തിന് 1.18 കോടി – ആരോഗ്യമേഖലയ്ക്ക് 1.6 കോടി
പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന് 2024-25 വര്‍ഷം 26.89 കോടി രൂപയുടെ ബജറ്റ്. ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശോക് കുമാര്‍ പൂതമന ബജറ്റ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം അധ്യക്ഷയായി.
ബജറ്റില്‍ 26.89 കോടി രൂപ വരവും 26.75 കോടി രൂപ ചെലവും 18.43 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്നു. ഭവന നിര്‍മാണത്തിന് 1.18 കോടി രൂപയും ആരോഗ്യ മേഖലയ്ക്ക് 1.6 കോടി രൂപയും വകയിരുത്തി.
0 Comments