വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി സംഘടിപ്പിക്കുന്ന വിശ്വകര്‍മ്മ ജന മുന്നേറ്റ യാത്ര മാര്‍ച്ച് 24ന്



 വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി സംഘടിപ്പിക്കുന്ന മഹത്തായ വാഹന പ്രചരണ ജാഥ മാര്‍ച്ച് 24ന്. കാസര്‍ഗോഡ് കാഞ്ഞാങ്ങാട് വിശ്വകര്‍മ്മ ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ജാഥ വിഎസ്എസ് ജനറല്‍ സെക്രട്ടറി അഡ്വ.ടി.ആര്‍ മധുവും മറ്റ് നേതാക്കളും ചേര്‍ന്ന് നയിക്കും.
14 ജില്ലയിലും പര്യടനം നടത്തുന്ന ജാഥ ഏപ്രില്‍ 2ന് തിരുവനന്തപുരത്ത് എത്തും.തുടര്‍ന്ന് ലക്ഷകണക്കിന് വിശ്വകര്‍മ്മജര്‍ പങ്കെടുക്കുന്ന മഹാ റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും.

വിശ്വകര്‍മ്മജരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുകയും മറ്റു വകുപ്പ് മന്ത്രിമാരെ സമീപിക്കുകയും ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments