കൊണ്ടാട് ശ്രീ സുബ്രഹ്മണ്യ ഗുരുദേവ ക്ഷേത്രത്തിലെ ആറാട്ടുകുളം നവീകരിക്കുന്നു..... ഫെബ്രുവരി 22 ന് ഭഗവാന്‍ ആറാടുന്നത് പുതുക്കിയ ഈ തീര്‍ത്ഥക്കുളത്തിലാണ്.



കൊണ്ടാട് ശ്രീ സുബ്രഹ്മണ്യ ഗുരുദേവ ക്ഷേത്രത്തിലെ ആറാട്ടുകുളം നവീകരിക്കുന്നു. ഇത്തവണ ഫെബ്രുവരി 22 ന് ഭഗവാന്‍ ആറാടുന്നത് പുതുക്കിയ ഈ തീര്‍ത്ഥക്കുളത്തിലാണ്.

കഴിഞ്ഞ വര്‍ഷമാണ് കുളം ഉള്‍പ്പെടെയുള്ള 26 സെന്റ് സ്ഥലം കൊണ്ടാട് ദേവസ്വത്തിന് സ്വന്തമായത്.

ഇതേ തുടര്‍ന്നാണിപ്പോള്‍ കുളംകെട്ടി സംരക്ഷിക്കുന്നത്. ഒരുലക്ഷത്തില്‍പ്പരം രൂപാ മുടക്കിയാണ് കുളം നവീകരിക്കുന്നതെന്ന് രാമപുരം എസ്.എന്‍.ഡി.പി. ശാഖാ പ്രസിഡന്റ് പി.ആര്‍. സുകുമാരന്‍ പെരുമ്പ്രായില്‍, വൈസ് പ്രസിഡന്റ് സന്തോഷ് കിഴക്കേക്കര, സെക്രട്ടറി സുധാകരന്‍ വാളിപ്ലാക്കല്‍ എന്നിവര്‍ പറഞ്ഞു. 


 ചുറ്റുമതില്‍ നിര്‍മ്മിച്ചശേഷം കുളം തേകി വൃത്തിയാക്കുന്നുമുണ്ട്. നിലവില്‍ പത്തടിയോളം വെള്ളം കുളത്തിലുണ്ട്. ഇത് ഒരിക്കലും വറ്റുന്നതല്ല. ഇത്തവണ കുളത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയശേഷം കുളം തേകി വൃത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഭഗവാന് ആറാടാന്‍ മാത്രമേ ഈ കുളം ഉപയോഗിക്കാറുള്ളൂ.


 
"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments