കുടിവെള്ളം, ഭവന നിര്‍മ്മാണം എന്നിവയ്ക്ക് ഊന്നല്‍ നല്‍കി കൊഴുവനാല്‍ ഗ്രാമപഞ്ചായത്തിന്റെ 2024-25 വര്‍ഷ ബഡ്ജറ്റ്.
2024-25 വര്‍ഷത്തെ ബജറ്റില്‍, കുടിവെള്ളത്തിന് 1375500 രൂപയും, ലൈഫ് ഭവന പദ്ധതിക്ക് 11645200 രൂപയും നീക്കി വച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റ് രാജേഷ് ബി. ബജറ്റ് അവതരിപ്പിച്ചു.
126067596 രൂപ വരവും 112249009 രൂപ ചെലവും 13818587 രൂപ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്ന ബഡ്ജറ്റില്‍ ജൈവ പച്ചക്കറി കൃഷി, കന്നുകുട്ടി പരിപാലനം, മുട്ടക്കോഴി വിതരണം, കാലിത്തീറ്റ വിതരണം എന്നിവ ഉള്‍പ്പടുന്ന കൃഷി - മൃഗസംരക്ഷണ മേഖലയ്ക്ക് 5824409 രൂപയും ആരോഗ്യം കുടിവെള്ളം, ശുചിത്വ - മാലിന്യം, ഭവന നിര്‍മ്മാണം, വനിതാ ക്ഷേമം ഉള്‍പ്പെടുന്ന സേവനമേഖലയ്ക്ക് 27085810 രൂപയും പശ്ചാത്തലമേഖലയില്‍ റോഡുകളുടെ നിര്‍മ്മാണവും അറ്റകുറ്റപ്പണിയും 20467480 രൂപയും ഘടകസ്ഥാപനങ്ങളുടെ സംരക്ഷണത്തിനും അറ്റകുറ്റപ്പണിയ്ക്കുമായി 4550000 രൂപയും തെരുവുവിളക്കുകളുടെ സ്ഥാപിക്കലിനും പരിപാലത്തിനുമായി 400000 രൂപയും മാലിന്യ സംസ്‌ക്കരണത്തിന് 1627700 രൂപയും, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, അഗതികള്‍ എന്നിവര്‍ക്കായി 4051000 രൂപയും, പട്ടികജാതി, പട്ടികവര്‍ഗ്ഗ ക്ഷേമത്തിനായി 6781000 രൂപയും വകയിരുത്തിയിട്ടുണ്ട്.
കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്ഥിരം സമിതി അദ്ധ്യക്ഷരായ രമ്യാ രാജേഷ്, മാത്യു തോമസ്, സ്മിതാ വിനോദ്, മെമ്പര്‍മാരായ ആലീസ് ജോയി, ആനീസ് കുര്യന്‍, മഞ്ജു ദിലീപ്, അഡ്വ. അനീഷ് ജി, നിമ്മി ട്വിങ്കിള്‍രാജ്, ഗോപി കെ.ആര്‍, ജോസഫ് പി.സി., മെര്‍ലി ജെയിംസ്, സെക്രട്ടറി ജോമോന്‍ മാത്യു, എന്നിവരും വിവിധ നിര്‍വ്വഹണ ഉദ്യോഗസ്ഥരും പങ്കെടുത്തു.
0 Comments