കൊണ്ടാട് ശ്രീ സുബ്രഹ്മണ്യ ഗുരുദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് 17 ന് കൊടിയേറും.



കൊണ്ടാട് ശ്രീ സുബ്രഹ്മണ്യ ഗുരുദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് 17 ന് കൊടിയേറുമെന്ന് ഭാരവാഹികളായ പി.ആര്‍. സുകുമാരന്‍ പെരുമ്പ്രായില്‍, സന്തോഷ് കിഴക്കേക്കര, സുധാകരന്‍ വാളിപ്ലാക്കല്‍, ദേവസ്വം കമ്മറ്റിയംഗങ്ങളായ കെ.എ. രവി, വനജ ശശി, പി.ആര്‍. രവി, വി.ജി. വിജയന്‍ എന്നിവര്‍ അറിയിച്ചു.

17-ാം തീയതി വൈകിട്ട് 7.30 നും 8 നും മധ്യേ ചിങ്ങം രാശി മുഹൂര്‍ത്തത്തില്‍ ക്ഷേത്രം തന്ത്രി സനത് തന്ത്രികള്‍, മേല്‍ശാന്തി സന്ദീപ് ശാന്തികള്‍, ബിബിന്‍ ശാന്തികള്‍ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് നടക്കും. മീനച്ചില്‍ യൂണിയന്‍ നേതാക്കള്‍ പങ്കെടുക്കും. കൊടിയേറ്റ് നാളില്‍ രാവിലെ 6 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, മഹാമൃത്യുഞ്ജയ ഹോമം, വൈകിട്ട് ദീപാരാധന എന്നിവ നടക്കും. കൊടിയേറ്റിന് ശേഷം 8.30 ന് ബിജു പുളിക്കലേടത്തിന്റെ പ്രഭാഷണം, കൊടിയേറ്റ് സദ്യ.

18ന് രാവിലെ ഗണപതിഹോമം, വിശേഷാല്‍ പൂജകള്‍, 9 ന് കലശപൂജ, വൈകിട്ട് 6.30 ന് ദീപാരാധന, ഭഗവതി സേവ, ലളിതാസഹസ്രനാമാര്‍ച്ചന, 7.30 ന് ദൈവദശകാലാപനം, 7.45 ന് പ്രസാദമൂട്ട്, 8 ന് നാടോടിനൃത്തം, 8.10 ന് തിരുവാതിരകളി, 8.45 ന് കോല്‍ക്കളി, 9.30 ന് അത്താഴപൂജ, വിളക്കിനെഴുന്നള്ളത്ത്.

19ന് രാവിലെ 9 ന് ശ്രീഭൂതബലി, വൈകിട്ട് 6.30 ന് ദീപാരാധന, ഭഗവതി സേവ, ലളിതാസഹസ്രനാമാര്‍ച്ചന, 7.30 ന് ദൈവദശകാലാപനം, 7.45 ന് പ്രസാദമൂട്ട്, 8 ന് തിരുവാതിരകളി, 8.30 ന് നൃത്തസന്ധ്യ, 9.30 ന് വിളക്കിനെഴുന്നള്ളിപ്പ്. 



20ന് രാവിലെ 9 ന് ശ്രീഭൂതബലി, വൈകിട്ട് 6.30 ന് ദീപാരാധന, ഭഗവതി സേവ, ലളിതാസഹസ്രനാമാര്‍ച്ചന, 7.30 ന് ദൈവദശകാലാപനം, 7.45 ന് പ്രസാദമൂട്ട്, 8 ന് തിരുവാതിരകളി, 8.30 ന് ഓട്ടന്‍തുള്ളല്‍, 9.30 ന് വിളക്കിനെഴുന്നള്ളിപ്പ്.

21-നാണ് പള്ളിവേട്ട ഉത്സവം. രാവിലെ 9 ന് ശ്രീഭൂതബലി, വൈകിട്ട് 6.30 ന് ദീപാരാധന, ഭഗവതി സേവ, ലളിതാസഹസ്രനാമാര്‍ച്ചന, 7.30 ന് ദൈവദശകാലാപനം, 7.45 ന് പ്രസാദമൂട്ട്, 7.30 ന് മ്യൂസിക്കല്‍ മെഗാഷോ, 10.30 ന് പള്ളിവേട്ട പുറപ്പാട്, തുടര്‍ന്ന് പള്ളിവേട്ട വിളക്ക്.

22-നാണ് ആറാട്ടുത്സവം. 8.30 ന് കാവടി പൂജയും കാവടി ഘോഷയാത്രയും, തുടര്‍ന്ന് കാവടിയഭിഷേകം, 12.30 ന് പ്രസാദമൂട്ട്, വൈകിട്ട് 5നും 6നും മധ്യേ ആറാട്ടുബലി, കൊടിയിറക്ക്, ആറാട്ടുപുറപ്പാട്, ക്ഷേത്രക്കുളത്തില്‍ ആറാട്ട്, രാമപുരം അമ്പലം ജംഗ്ഷനില്‍ നിന്ന് ആറാട്ട് ഘോഷയാത്ര, ദേശതാലപ്പൊലി, പറയെടുപ്പ്, വലിയ കാണിക്ക, തുലാഭാരം വഴിപാട്, ഇരുപത്തഞ്ച് കലശാഭിഷേകം, തുടര്‍ന്ന് ആറാട്ടുസദ്യ.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments