ഫെബ്രുവരി 13 ലെ കടമുടക്കസമരം വൻകിട കുത്തകകളെ സഹായിക്കാൻ വേണ്ടി മാത്രമാണെന്ന് യുണൈറ്റഡ്‌മർച്ചന്റ്സ് ചേമ്പർ. ഫെബ്രുവരി 13 ന് സംസ്ഥാനത്തെ വ്യാപാര മേഖലയിൽ ഒരു സംഘടന പ്രഖ്യാപിച്ച കടയടപ്പ് സമരം തീർത്തും അനവസരത്തിലും ചെറുകിട വ്യാപാര മേഖലയെ തകർക്കാനും മാത്രമാണെന്ന് യുണൈറ്റഡ് മർച്ചൻ്റ്സ് ചേമ്പർ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി.
വ്യാപാര മാന്ദ്യം മൂലം വലിയ പ്രതിസന്ധിയിൽ അകപ്പെട്ട സംസ്ഥാനത്തെ വ്യാപാര മേഖലയിൽ ഒരു ദിവസത്തെ കടയടപ്പ് സമരം നടത്തി ഉള്ള വരുമാനത്തെ ഇല്ലാതാക്കുകയും ഒപ്പം തന്നെ വൻകിട കുത്തകകൾക്ക് കട തുറന്ന് കച്ചവടം ചെയ്യാനും അത്തരം സ്ഥാപനങ്ങളെ ജനങ്ങൾക്ക് മുന്നിൽ പരസ്യപ്പെടുത്താനുമുള്ള അവസരം ഒരുക്കി കൊടുക്കുക എന്നത് മാത്രമാണ് സമരം കൊണ്ട് സാധ്യമാകുന്നത്. അതുകൊണ്ട് തന്നെ ഫെബ്രുവരി 13 ന് കടകൾ തുറന്ന് പ്രവർത്തിക്കുമെന്ന് യുഎം സി പ്രഖ്യാപിച്ചു.
വ്യാപാര സമൂഹം നേരിടുന്ന പ്രശ്‌നങ്ങൾ നിരവധിയാണ്. സമരം പ്രഖ്യാപിച്ച സംഘടന മുന്നോട്ട് വെച്ച സമരകാരണങ്ങൾ അതിൽ ചിലത് മാത്രമാണ്. ഇന്നത്തെ സാഹചര്യത്തിൽ കടകൾ അടച്ചിടുന്നത് നിലവിലെ സാഹചര്യം കൂടുതൽ സങ്കീർണ്ണമാക്കും. സംസ്ഥാന ബജറ്റിൽ പോലും വ്യാപാര മേഖലയെ സംരക്ഷിക്കാൻ യാതൊരു നടപടിയും സ്വീകരിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധം രേഖപ്പെടുത്തുന്നതായി സംസ്ഥാന വൈസ പ്രസിഡൻ്റ് വി.എ. ജോസ് ഉഴുന്നാലിൽ, സംസ്ഥാന സെക്രട്ടറി റ്റോമി കുറ്റിയാങ്കൽ ജില്ലാ പ്രസിഡന്റ് വി.സി. പ്രിൻസ്, പാലാ യൂണിറ്റ് പ്രസിഡൻ്റ് സജി വട്ടക്കാനാൽ തുട ങ്ങിയവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
പത്രസമ്മേളനത്തിൽ വി.എ.ജോസ് ഉഴുന്നാലിൽ യുണൈറ്റഡ് മർപ്പൻ്റ്സ് ചേമ്പർ സംസ്ഥാന വൈസ് പ്രസിഡന്റ് വി.സി. പ്രിൻസ് പ്രസിഡന്റ്
കോട്ടയം ജില്ല സജി തോമസ് വട്ടക്കാനാൽ പാലാ യൂണിറ്റ് പ്രസിഡന്റ്
റ്റോമി കുറ്റിയാങ്കൽ സംസ്ഥാന സെക്രട്ടറി യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ യുണൈറ്റഡ് മർച്ചൻറ്സ് ചേമ്പർ ബാബു നെടുമുടി എന്നിവർ പങ്കെടുത്തു
0 Comments