ജില്ലാ പഞ്ചായത്ത് കിടങ്ങൂര്‍ ഡിവിഷന്‍ 120 മിനിമാസ്റ്റ് ലൈറ്റുകളാല്‍ പ്രകാശപൂരിതമാകുന്നു.
സ്വന്തം ലേഖകൻ
ജില്ലാ പഞ്ചായത്ത് കിടങ്ങൂര്‍ ഡിവിഷന്റെ പരിധിയിലുള്ള വിവിധ പഞ്ചായത്തുകളിലായി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 1.4 കോടി ഉപയോഗിച്ച് 120 മിനിമാസ്റ്റ് ലൈറ്റുകളാല്‍ പ്രകാശപൂരിതമാകുകയാണ്.
ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച 60 മിനിമാസ്റ്റ് ലൈറ്റുകള്‍ക്കുപുറമേ പുതിയതായി 60 മിനിമാസ്റ്റ് ലൈറ്റുകള്‍ കൂടിയാണ് മുത്തോലി, എലിക്കുളം, മീനച്ചില്‍ പഞ്ചായത്തുകളിലായി സ്ഥാപിക്കുന്നത്. കഴിഞ്ഞവര്‍ഷം കൊഴുവനാല്‍, കിടങ്ങൂര്‍, മുത്തോലി പഞ്ചായത്തുകളിലായി 60 മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ജില്ലാ പഞ്ചായത്ത് നേരിട്ടാണ് പദ്ധതി നിര്‍വ്വഹണം നടത്തിയത്. ഇപ്രാവശ്യം വികേന്ദ്രീകൃത ആസൂത്രണ കോഡിനേഷന്‍ കമ്മറ്റിയുടെ തീരുമാനപ്രകാരം ജില്ലാ പഞ്ചായത്ത് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള തുക ഗ്രാമപഞ്ചായത്തിന് കൈമാറി ഗ്രാമപഞ്ചായത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ജില്ലാ പഞ്ചായത്ത് കിടങ്ങൂര്‍ ഡിവിഷന്റെ പരിധിയിലുള്ള ആറ് പഞ്ചായത്തുകളോട് ഈ പ്രോജക്ട് ഏറ്റെടുക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മുത്തോലി, എലിക്കുളം, മീനച്ചില്‍ പഞ്ചായത്തുകള്‍ മാത്രമാണ് ഗ്രാമപഞ്ചായത്തുകളുടെ ചെറിയ വിഹിതം ചേര്‍ത്ത് പ്രോജക്ടുകള്‍ തയ്യാറാക്കിയത്.
എന്നാൽ കൊഴുവനാല്‍, അകലക്കുന്നം പഞ്ചായത്തുകള്‍ ജില്ലാ പഞ്ചായത്തുമായി ചേര്‍ന്ന് സംയുക്ത പ്രോജക്ടുകള്‍ തയ്യാറാക്കിയില്ല.
കിടങ്ങൂര്‍ പഞ്ചായത്ത് പ്രോജക്ട് തയ്യാറാക്കാന്‍ ശ്രമം നടത്തിയെങ്കിലും പ്രതിപക്ഷ മെമ്പര്‍മാരുടെ നിസ്സഹകരണം മൂലം ആയത് സാധിച്ചില്ല.
മുത്തോലി, എലിക്കുളം, മീനച്ചില്‍ പഞ്ചായത്തുകളില്‍ മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള എല്ലാ നടപടികളും ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ചിരിക്കുകയാണ്. പൊതുമേഖലാ സ്ഥാപനമായ 'കെല്‍' മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി നടപ്പില്‍ വരുത്തുന്ന മുറയ്ക്ക് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള മുഴുവന്‍ തുകയും ജില്ലാ പഞ്ചായത്ത് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകള്‍ക്ക് കൈമാറുന്നതാണ്. അടുത്ത ആഴ്ച മുതല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതാണ്. മാര്‍ച്ച് 15 നു മുമ്പ് മുഴുവന്‍ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കുന്നതാണ്.
ജില്ലാ പഞ്ചായത്തുമായി ചേര്‍ന്ന് ഗ്രാമപ്രദേശങ്ങളിലെ ചെറിയ ജംഗ്ഷനുകളില്‍ ജനങ്ങള്‍ക്കു വളരെ പ്രയോജനപ്രദമായ പദ്ധതി നടപ്പിലാക്കുന്നതിന് രംഗത്ത് വന്ന മുത്തോലി, എലിക്കുളം, മീനച്ചില്‍ പഞ്ചായത്ത് ഭരണസമിതികളെ പ്രത്യേകം അഭിനന്ദിക്കുന്നതായി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അറിയിച്ചു.
മുത്തോലി പഞ്ചായത്തിലെ പുലിയന്നൂര്‍ ക്ഷേത്രം ജംഗ്ഷന്‍, ആണ്ടൂര്‍ കവല, എട്ടങ്ങാടി ജംഗ്ഷന്‍, പടിഞ്ഞാറ്റിന്‍കര കുരിശുപള്ളി, പാട്ടുപുരയ്ക്കല്‍ ക്ഷേത്രം, ശ്രീകുരുമ്പകാവ് ക്ഷേത്രം, നെയ്യൂര്‍ കുരിശുപള്ളി, മീനച്ചില്‍ ശ്രീ ധര്‍മ്മശാസ്താക്ഷേത്രം, മീനച്ചില്‍ വടക്കേകാവ് ക്ഷേത്രം, കപ്പലുമാക്കല്‍ ജംഗ്ഷന്‍, കുന്നപ്പള്ളിക്കുളം റോഡ് ജംഗ്ഷന്‍, ഇടയാറ്റിന്‍കര ജംഗ്ഷന്‍, മുത്തോലി പള്ളി ജംഗ്ഷന്‍, കടപ്പാട്ടൂര്‍ ക്ഷേത്ര ജംഗ്ഷന്‍, കല്ലൂകുന്നേല്‍ ജംഗ്ഷന്‍, പുലിയന്നൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ജംഗ്ഷന്‍, തെക്കുംമുറി എസ്.എന്‍.ഡി.പി. ജംഗ്ഷന്‍, ഇടത്തേട്ട് കാവ് ജംഗ്ഷന്‍, കടപ്ലാക്കല്‍ വാര്യവീട്ടില്‍ റോഡ് ജംഗ്ഷന്‍, കൂട്ടായ്മ റോഡ് കുറ്റിലം ഭാഗം, ഇലവനാമണ്ഡപം കടയം റോഡ്, കുരുവിനാപള്ളി ജംഗ്ഷന്‍, വെള്ളിയാപ്പള്ളി തണല്‍ ജംഗ്ഷന്‍, എലിവാലുംപുറം അംഗന്‍വാടി ജംഗ്ഷന്‍, മേലങ്കോട്ട് ദേവിക്ഷേത്ര ജംഗ്ഷന്‍, ഒരപ്പാങ്കല്‍, വെള്ളിയേപ്പള്ളി ലക്ഷംവീട് കോളനി, പൂവത്തനാടി പാലം, മലയകാവ് ക്ഷേത്രജംഗ്ഷന്‍, ഇന്ത്യാര്‍ ഫാക്ടറി ജംഗ്ഷന്‍ എന്നിവിടങ്ങളിലും എലിക്കുളം പഞ്ചായത്തിലെ കുരുവിക്കൂട്, പാമ്പോലി, കളരിക്കല്‍പീടിക, പൈക തിയേറ്റര്‍ പടി, പൈക ആശുപത്രി പടി, ഉരുളികുന്നം ക്ഷേത്രം, ഉരുളികുന്നം പള്ളി ജംഗ്ഷന്‍, പുലിയുന്നൂര്‍കാവ് ക്ഷേത്രം, എലിക്കുളം ബാങ്ക് ജംഗ്ഷന്‍, പൈക കൈരളി ഗ്രന്ഥശാല ജംഗ്ഷന്‍, വില്ലേജ് ഹട്ട് അഞ്ചാംമൈല്‍, ടേക്ക് എ ബ്രേക്ക് നാലാം മൈല്‍ & ഏഴാം മൈല്‍ എന്നിവിടങ്ങളിലും മീനച്ചില്‍ പഞ്ചായത്തിലെ കുമ്പാനി, പൂവരണി ക്ഷേത്ര ജംഗ്ഷന്‍, പച്ചാത്തോട് ജംഗ്ഷന്‍, പൂവരണി ലക്ഷം വീട്, കൊച്ചുകൊട്ടാരം, തഴവേലില്‍ ഭാഗം, പാറേക്കാട്ട് ഭാഗം എന്നീ അറുപത് സ്ഥലങ്ങളിലാണ് പുതിയതായി മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അറിയിച്ചു.
0 Comments