വനിതാ സാഹിത്യ ശില്പശാല 10 ന്



 വനിതാ സാഹിതി ജില്ലാ കമ്മിറ്റിയും പുരോഗമന കലാസാഹിത്യസംഘവും ചേര്‍ന്ന് വനിതാ സാഹിത്യ ശില്പശാല ‘എഴുത്തിട’വും പുസ്തക പ്രകാശനവും സംഘടിപ്പിക്കുന്നു. ശനിയാഴ്ച രാവിലെ 10ന് തൊടുപുഴ പെന്‍ഷന്‍ ഭവനില്‍ സാഹിത്യ അക്കാദമി അംഗം വി.എസ് ബിന്ദു ശല്‍പ്പശാല ഉദ്ഘാടനംചെയ്യും. 
അജയ് വേണു പെരിങ്ങാശേരിയുടെ ‘ചുംബനരഹസ്യം’ പുസ്തകം പുരോഗമന കലാസാഹിത്യ സംഘം ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവില്‍ പ്രകാശനം ചെയ്യും. ശില്‍പ്പശാലയില്‍ വനിതാസാഹിതി ജില്ലാ പ്രസിഡന്റ് ഷേര്‍ളി മണലില്‍ അധ്യക്ഷയാകും. സെക്രട്ടറി പി.എം ശോഭനകുമാരി പ്രസംഗിക്കും.
 ചര്‍ച്ചയില്‍ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി കെ ജയചന്ദ്രന്‍, ഇന്ദിര രവീന്ദ്രന്‍, സൗപര്‍ണിക സരിന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പകല്‍ 1.45ന് പെണ്ണിന്റെ എഴുത്തുമുറി എന്ന വിഷയത്തില്‍ സംവാദം. ഷീലാ ലാല്‍ അധ്യക്ഷയാകും. മിനി മീനാക്ഷി വിഷയമവതരിപ്പിക്കും. സമാപന സമ്മേളനത്തിന് നിര്‍മല ബാലകൃഷ്ണന്‍ അധ്യക്ഷയാകും. അശോകന്‍ ചരുവില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണംചെയ്യും.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments