എസ്.എം വൈ എം പാലാ രൂപത സമിതിയുടെ നേതൃത്വത്തില്‍ ജൂബിലി വര്‍ഷത്തില്‍ യുവജനങ്ങളുടെ കലാപരമായ കഴിവുകള്‍ വളര്‍ത്തി എടുക്കുന്നതിനായി സഹൃദയ സുവര്‍ണോത്സവ് 2023 കലോത്സവം സെന്റ് തോമസ് കോളേജില്‍ നടത്തി.
ഡി.എസ്.ടി. പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജെസ്സി മനയത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. രൂപത പ്രസിഡന്റ് തോമസ് ബാബു അധ്യക്ഷത വഹിക്കുകയും, ജനറല്‍ സെക്രട്ടറി ടോണി കവിയില്‍ സ്വാഗതം ആശംസിക്കുകയും ചെയ്തു.
ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി, വൈസ് പ്രസിഡന്റ് സെഞ്ചു ജേക്കബ്, ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ നവീന സിഎംസി, കലോത്സവ കോഡിനേറ്റേസ് ഡോണ്‍, മഞ്ജു, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, ഫൊറോന ഭാരവാഹികള്‍ തുടങ്ങിയവര്‍ കലോത്സവത്തിന് നേതൃത്വം നല്‍കി. 17 ഫൊറോനകളില്‍ നിന്നുമായി ഏകദേശം 2000 ഓളം യുവജനങ്ങള്‍ വിവിധ ഇനങ്ങളിലായി പങ്കെടുത്തു.
0 Comments