ഡിജിറ്റല്‍ ഓണാഘോഷം ഒരുക്കി ലിറ്റില്‍ കൈറ്റ്‌സ് വിദ്യാര്‍ത്ഥികള്‍




ചെമ്മലമറ്റം ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂളിലെ ലിറ്റില്‍ കൈറ്റ്‌സിന്റെ സ്‌കൂള്‍ ലെവല്‍ ക്യാമ്പ് സമാപിച്ചു. 


ക്യാമ്പില്‍ പങ്കെടുത്ത ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ ഡിജിറ്റല്‍ ഓണാഘോഷം ശ്രദ്ധയമായി. ചെണ്ടമേളം, പുക്കള മല്‍സരം, ഊഞ്ഞാലാട്ടം തുടങ്ങിയ ഡിജിറ്റല്‍ മല്‍സരങ്ങളിലുടെ പ്രോഗ്രാമിംങ്ങ് ആനിമേഷന്‍ തുടങ്ങിയ സോഫ്റ്റ്വെയറുകളില്‍ പരിശിലനം നല്കി. 


അരുവിത്തുറ സെന്റ് ജോര്‍ജ് ഹൈസ്‌കുളിലെ അധ്യാപിക മേരി ജോണ്‍ ക്ലാസ്സ് നയിച്ചു. ഹെഡ്മാസ്റ്റര്‍ സാബു മാത്യു, അദ്ധ്യാപകരായ സോണിയ പോള്‍, ബിജി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments