വലവൂർ ഗവൺമെൻറ് യുപി സ്കൂളിൽ " വില്ലേജ്" ദ്വിദിന സഹവാസ ക്യാമ്പ് നടന്നു


വലവൂർ ഗവൺമെൻറ് യുപി സ്കൂളിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ഭാഗമായി " വില്ലേജ്"  എന്ന പേരിൽ നടന്ന ദ്വിദിന സഹവാസക്യാമ്പ് രാമപുരം ഉപ വിദ്യാഭ്യാസ ജില്ല ഓഫീസർ മേരിക്കുട്ടി ജോസഫ് ഉദ്ഘാടനം ചെയ്തു.


 

സ്കൂൾ ഹെഡ്മാസ്റ്റർ രാജേഷ് എൻ വൈ ക്യാമ്പ് പതാക ഉയർത്തി.ലഹരിമുക്ത വിദ്യാലയം, ലഹരിമുക്ത സമൂഹം , സാമൂഹ്യനീതിയും ലിംഗബോധവും, സഹവർത്തിത്വം, നേതൃത്വ മനോഭാവം, സമൂഹ പ്രശ്നങ്ങളിലെ ക്രിയാത്മക ഇടപെടൽ തുടങ്ങിയ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസ്സുകൾ നടന്നു. 


ദൈനംദിന പ്രവർത്തനങ്ങളിൽ സ്വയം ഇടപെടാനും മറ്റുള്ളവർക്ക് മാതൃകയായി നേതൃത്വ ഗുണം പ്രകടിപ്പിക്കുവാനും നിസ്സാരമെന്ന്  കരുതുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്ന വിവിധ പ്രവർത്തനങ്ങളും ക്യാമ്പിൽ നടന്നു.ഈ പ്രവർത്തനങ്ങൾക്ക് കുടക്കച്ചിറ ഹോമിയോ ഡിസ്പെൻസറിയിലെ യോഗ ഇൻസ്ട്രക്ടറും കൗൺസിലറുമായ അമൃത ദാസ് നേതൃത്വം നൽകി. ചിത്രവർണ്ണാങ്കിതം എന്ന ചിത്രരചനാ കളരിയിൽ ജ്യോൽസിനി കെ ആർ , അനായാസം ചിത്രരചന സാധ്യമാകുന്ന രീതികൾ പരിചയപ്പെടുത്തുകയും കുട്ടികളെ കൊണ്ട് ചിത്രങ്ങൾ വരപ്പിക്കുകയും ചെയ്തു.
 


കളത്തൂർ സിസ്റ്റർ അൽഫോൻസാ എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ  ബേബി ജോസഫ് പ്രായോഗിക പരിശീലനത്തിൽ ക്ലാസ് നയിച്ചു. വിവിധ തരത്തിലുള്ള കരകൗശല നിർമ്മാണ രീതികൾ അദ്ദേഹം കുട്ടികളുമായി പങ്കുവയ്ക്കുകയും അവർക്ക് അതിനുള്ള പരിശീലനം നൽകുകയും ചെയ്തു.കൃഷിയുമായി ബന്ധപ്പെട്ട വിവിധ പരിശീലന ക്ലാസുകളും ഇതോടൊപ്പം നടന്നു.വൈകുന്നേരം 4 മണിക്ക് പിടിഎ വൈസ് പ്രസിഡൻറ് ജോസഫ് പതാക താഴ്ത്തിയതോടെ ക്യാമ്പ് സമാപിച്ചു.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments