ദേശീയ ആയുഷ് മിഷനില്‍ നഴ്സ് ഒഴിവ്




ദേശീയ ആയുഷ് മിഷന്‍ വഴി ജില്ലാ ആയുര്‍വേദ ആശുപത്രിയിലേക്കും ഒഴിവുവരാവുന്ന മറ്റ് പദ്ധതികളിലേക്കുമായി ആയുഷ് മിഷന്‍ നഴ്‌സ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 

സര്‍ക്കാര്‍ അംഗീകൃത എ എന്‍ എം കോഴ്സ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള സര്‍ക്കാര്‍ അംഗീകൃത ആയുര്‍വേദ നഴ്‌സിംഗ് സര്‍ട്ടിഫിക്കറ്റാണ് യോഗ്യത. പ്രതിമാസ വേതനം 14,700 രൂപ. ഉയര്‍ന്ന പ്രായപരിധി 40 വയസ്സ്.



ബയോഡാറ്റയും സ്വയം സാക്ഷ്യപ്പടുത്തിയ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതമുള്ള അപേക്ഷ തൊടുപുഴ കാരിക്കോട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ ഓഫീസില്‍ സെപ്റ്റംബര്‍ ഏഴിന് വൈകുന്നേരം അഞ്ച് വരെ സ്വീകരിക്കും. 

 



അഭിമുഖവും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധനയും ആയുഷ് മിഷന്‍ ജില്ലാ ഓഫീസില്‍ സെപ്റ്റംബര്‍ 11 ന് രാവിലെ 10 ന് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862-291782.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments