തീക്കോയി കേന്ദ്രമാക്കി വേവ്‌സ് സ്വിമ്മിങ് സ്‌കൂള്‍ എന്ന നീന്തല്‍ പരിശീലന കേന്ദ്രം തുടങ്ങി. പൂഞ്ഞാര്‍ എം.എല്‍.എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
തീക്കോയി പള്ളി വികാരി റവ. ഡോ. തോമസ് മേനാച്ചേരി വെഞ്ചരിപ്പ് കര്‍മം നിര്‍വഹിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ തീക്കോയി പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസ് അധ്യക്ഷത വഹിച്ചു.
കോട്ടയം ജില്ലാ അക്വാറ്റിക് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ബിനു പുളിക്കക്കണ്ടം മുഖ്യ പ്രഭാഷണം നടത്തി.
ഓമന ഗോപാലന്‍, സിറിള്‍ റോയി, ജോണിക്കുട്ടി ഏബ്രഹാം, ജോയി ജോസഫ് തോപ്പന്‍, ജേക്കബ് ടി.ജെ. എന്നിവര്‍ പ്രസംഗിച്ചു.
0 Comments