മുതലക്കോടം സെക്രട്ട് ഹാര്‍ട്ട്ഗേള്‍സ് ഹൈസ്‌കൂളില്‍ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റിന്റെ ആഭിമുഖ്യത്തില്‍ 'ചാലഞ്ച് ദി ചാലഞ്ചെസ്' ക്യാമ്പ് ആരംഭിച്ചു.
മൂന്ന് ദിവസത്തെ ക്യാമ്പിന്റെ ഉദ്ഘാടനം മുനിസിപ്പല്‍ വാര്‍ഡ് മെമ്പര്‍ ഷഹാന ജാഫര്‍ നിര്‍വ്വഹിച്ചു. സ്‌കൂള്‍ എച്ച്.എം സുനി എം കുര്യന്‍ അധ്യക്ഷത വഹിച്ചു.
തൊടുപുഴ എസ്.എച്ച്.ഒ സുമേഷ് സുധാകര്‍ ക്യാമ്പ് ഫ്ളാഗ് ഓഫ് ചെയ്തു. എസിപിഒ ജോയ്സി ടി ജോണ്‍, ഡിഐ ഹരികുമാര്‍,ഡബ്ലുഡിഐ അഞ്ചലി ജോസഫ്, സ്‌കൂള്‍ എച്ച്.എം സുനി എം കുര്യന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
ക്യാമ്പില്‍ ലഹരിവിരുദ്ധ ക്ലാസ്സുകള്‍, മൊബൈലിന്റെ ഗുണങ്ങളും ദോഷങ്ങളും,പ്രകൃതിസംരക്ഷണം തുടങ്ങി നിരവധി വിഷയങ്ങളില്‍ ക്ലാസ്സുകള്‍ ഒരുക്കിയിട്ടുണ്ട്. എക്സൈസ് ഉദ്യോഗസ്ഥര്‍ ക്ലാസുകള്‍ നയിക്കും.
ക്ലാസ്സില്‍ ഡിബേറ്റും, ചര്‍ച്ചകളും ഇതോടൊപ്പം നടക്കും. ഓഗസ്റ്റ് 31, സെപ്റ്റംബര്‍ 1,2 ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ വൈകിട്ട് 4 വരെയാണ് ക്യാമ്പ് ഓരുക്കിയിരിക്കുന്നത്. ശനിയാഴ്ച്ച ഓണഘോഷ പരിപാടിയോടെ ക്യാമ്പ് അവസാനിക്കും.
0 Comments