തൊടുപുഴയിലെ ഇടുക്കി ജില്ലാ സഹകരണ ആശുപത്രിയിലെ ഓണാഘോഷം വിപുലമായ പരിപാടികളോടെ നടത്തി.
ആശുപത്രി ജീവനക്കാര്‍ ഒരുക്കിയ ഓണപ്പൂക്കളം ആകര്‍ഷകമായിരുന്നു. ആശുപത്രിയില്‍ ചേര്‍ന്ന യോഗത്തില്‍ ഓണാഘോഷ പരിപാടികള്‍ പ്രസിഡന്റ് കെ.ആര്‍ ഗോപാലന്‍ ഉദ്ഘാടനം ചെയ്തു.
ആശുപത്രി ചീഫ് ഫിസിഷ്യന്‍ ഡോ. റെജി ജോസ് , പീഡിയാട്രീഷന്‍ ഡോ. സോണി തോമസ്, ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. ജെബിന്‍ പി. ജയിംസ് , ആശുപത്രി സെക്രട്ടറി രാജേഷ് കൃഷ്ണന്‍ ,അഡ്മിനിസ്ട്രേറ്റര്‍ റോസ് ലീമ ജോസഫ് , നഴ്സിങ് സൂപ്രണ്ട് സിനി എസ് എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് പായസവിതരണവും നടത്തി.
0 Comments