നഗരത്തില്‍ റോഡ് കയ്യേറിയുളള വ്യാപര സ്ഥാപനങ്ങള്‍ ഒഴിപ്പിക്കും



തൊടുപുഴ നഗരസഭയുടെ കീഴിലെ പൊതുനിരത്തുകളില്‍ റോഡ് കയ്യേറിയുളള വ്യാപര സ്ഥാപനങ്ങള്‍ ഒഴിപ്പിക്കാന്‍ തീരുമാനം. 

കാല്‍നട യാത്രക്കാര്‍ക്കും പൊതുഗതാഗതത്തിനും തടസ്സം സൃഷ്ടിച്ചുകൊണ്ട് റോഡ് കൈയ്യേറി അനധികൃതമായി കച്ചവടം നടത്തുന്ന വ്യാപാര സ്ഥാപനങ്ങള്‍ ഒഴിപ്പിക്കുന്ന പ്രാഥമിക നടപടികള്‍ നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. 


ഓഗസ്റ്റ് 30ന് ശേഷം റോഡ് കൈയ്യറി വ്യാപരം നടത്തുന്ന എല്ലാ കടകളും യാതൊരുവിധ അറിയിപ്പും കൂടാതെ നഗരസഭയുടെ നേതൃത്വത്തില്‍ ഒഴിപ്പിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അറിയിച്ചു.

പാലാ റോഡ്, അമ്പലം ബൈപസ് റോഡ്, മുതലക്കോടം, മാവിന്‍ച്ചുവട്, മാര്‍ക്കറ്റ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. തിങ്കളാഴ്ച്ച ചേര്‍ന്ന ടൗണ്‍ വെന്റിങ് കമ്മിറ്റി തീരുമാനപ്രകാരമാണ് നടപടി. 

 


നഗരസഭ സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബിജോ മാത്യു, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പ്രജീഷ് കുമാര്‍, വി പി സതീശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments