ശ്രീനാരായണ ഗുരുദേവ ജയന്തി നാടെങ്ങും പീതപതാക പുതച്ചു. ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷം ഭക്തിനിര്‍ഭരം. വിശേഷാല്‍ പൂജകള്‍, പ്രാര്‍ത്ഥനകള്‍, ഗുരുപൂജ, ഘോഷയാത്ര, സാംസ്‌ക്കാരിക സമ്മേളനം, കലാപരിപാടികള്‍, പായസവിതരണം തുടങ്ങിയവ ജയന്തി ആഘോഷ ഭാഗമായി നടത്തി.
പാലാ ടൗണ്‍ എസ്.എന്‍.ഡി.പി. ശാഖയുടെ നേതൃത്വത്തില്‍ വ്യത്യസ്തങ്ങളായ നിരവധി പരിപാടികളോടെ ജയന്തി ആഘോഷിച്ചു. രാവിലെ മുതല്‍ ഗുരുദേവകീര്‍ത്തന ആലാപനം, കലാകായിക മത്സരങ്ങള്‍, ഗെയിമുകള്‍, ചതയസദ്യ, ഉച്ചകഴിഞ്ഞ് ഫാ. ജോസ് കേളംപറമ്പിലിന്റെ പ്രഭാഷണം എന്നിവയുണ്ടായിരുന്നു. വൈകിട്ട് നടന്ന സാംസ്‌കാരിക സമ്മേളനം മാണി സി കാപ്പന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡുകള്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ അഡ്വ. ബിനു പുളിക്കക്കണ്ടം വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് പി.ജി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ശാഖ സെക്രട്ടറി ബിന്ദു സജികുമാര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് നാരായണന്‍കുട്ടി നന്ദിയും പറഞ്ഞു.
ഏഴാച്ചേരി 158-ാം നമ്പര്‍ എസ്.എന്‍.ഡി.പി. യോഗം ശാഖയില്‍ വിവിധ പരിപാടികളോടെ ഗുരുദേവ ജയന്തി ആഘോഷിച്ചു. രാവിലെ തന്ത്രി കെ.ബി. ശിവരാമന്‍ പുത്തന്‍മ്യാലിയുടെയും വിപിന്‍ദാസ് ശാന്തികളുടെയും നേതൃത്വത്തില്‍ ഗുരുപൂജ തുടര്‍ന്ന് ശാഖാ പ്രസിഡന്റ് പി.ആര്‍. പ്രകാശ് പതാക ഉയര്‍ത്തി. സര്‍വ്വൈശ്വര്യ പൂജയും, സാംസ്‌കാരിക സമ്മേളനവും ഉണ്ടായിരുന്നു. മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.ആര്‍. പ്രകാശിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സ്‌കോളര്‍ഷിപ്പുകളുടെ വിതരണം രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് നിര്‍വ്വഹിച്ചു. സ്മിത അലക്സ്, കെ.കെ. ശാന്താറാം, രജി ജയന്‍, മിനി രാജു, ശോഭന സോമന്‍, സാബു ജി., സുജാത കൃഷ്ണന്‍കുട്ടി, പി.ഡി. സജി, കെ.ആര്‍. ദിവാകരന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. റ്റി.എസ്. രാമകൃഷ്ണന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് പ്രസാദമൂട്ടും പായസ വിതരണവുമുണ്ടായിരുന്നു.
കെഴുവുംകുളം 106-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖാ യോഗത്തില്‍ ഇന്നലെ രാവിലെ പള്ളി ഉണര്‍ത്തല്‍, ഗണപതി ഹോമം, പതാക ഉയര്‍ത്തല്‍, വിശേഷാല്‍ പൂജകള്‍ വഴിപാടുകള്‍ എന്നിവയുണ്ടായിരുന്നു. ജയന്തി ദിന ഘോഷയാത്രകള്‍ ഓരോ കുടുംബയൂണിറ്റ് കേന്ദ്രങ്ങളില്‍ നിന്നും പുറപ്പെട്ടു, 10 മണിക്ക് സംയുക്ത ഘോഷയാത്ര ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു, തുടര്‍ന്ന് ഘോഷയാത്ര സ്വീകരണവും, ഗുരുപൂജയും നടന്നു. 11 ന് നടന്ന ജയന്തി ദിന സമ്മേളനത്തില്‍ ശാഖാ വൈസ് പ്രസിഡണ്ട് കരുണാകരന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. മനീഷ് മോഹന്‍ സ്വാഗതവും ശിവദാസ് നന്ദിയും പറഞ്ഞു. മഹാപ്രസാദമൂട്ട്, സര്‍വ്വശ്വര്യപൂജ, ദീപാരാധന, ദീപക്കാഴ്ച എന്നിവയുമുണ്ടായിരുന്നു.
കൊല്ലപ്പള്ളി ശാഖയില്‍ മഹാഗണപതിഹോമം, ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി, ഘോഷയാത്ര, വിദ്യാഭ്യാസ അവാര്‍ഡ് വിതരണം, ചതയപൂജ, പ്രസാദമൂട്ട്, പായസവിതരണം, വിദ്യാര്‍ത്ഥികളെ ആദരിക്കല്‍ എന്നിവ നടത്തി. ശാഖാ ചെയര്‍മാന്‍ രാമപുരം സി.റ്റി. രാജന്‍ അദ്ധ്യക്ഷത വഹിച്ചു. മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. കെ. ആത്മജന്‍, ബിന്ദു ബിനു, സതീഷ് ഞാറത്തടത്തില്‍, പ്രസന്ന ഷിബു, സംഗീത അരുണ്‍, ലതാ സിബി, ശോഭന ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചും. പ്രസാദമൂട്ടും പായസ വിതരണവുമുണ്ടായിരുന്നു.
മൂന്നിലവ് ശാഖയില്‍ നടത്തിയ ചതയദിന സാംസ്‌കാരിക സമ്മേളനം യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. എ.കെ. വിനോദ്, റ്റി.ജി. ഗോപി, കെ.പി. രവീന്ദ്രന്‍, കുഞ്ഞുമോള്‍ വിനോദ്, ലളിതാ ബാബു, അഖിലേഷ് വിജയന്‍, അഭിജിത്ത് ഷാജി, ഇ.കെ. രാജു തുടങ്ങിയവര്‍ പ്രസംഗിച്ചു.
വേഴാങ്ങാനം ശാഖയില്‍ നടന്ന സാംസ്‌കാരിക സമ്മേളനം യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ബിന്ദു സജീവ്, മിനി രാജന്‍, മിനര്‍വാ മോഹന്‍, രമ്യ ജ്യോതിഷ്, സന്ദീപ് ശാന്തികള്‍, പ്രദീപ് പ്ലാച്ചേരില്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. മഹാപ്രസാദമൂട്ടും ഉണ്ടായിരുന്നു.
ചേര്‍പ്പുങ്കല്‍ മാറിയിടം ഗുരുമന്ദിരത്തില്‍ ഗുരുദേവ പ്രതിഷ്ഠയുടെ 22-ാമത് വാര്‍ഷികവും ജയന്തിയാഘോഷവും നടന്നു. രാവിലെ ഗണപതിഹോമം, ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, ഗുരുദേവ കീര്‍ത്തനാലാപനം, ജയന്തി ഘോഷയാത്ര എന്നിവ നടന്നു. പരിപാടിയോടനുബന്ധിച്ച് കലാ-കായിക മത്സരങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. പ്രച്ഛന്നവേഷ മത്സരവും വടംവലി മത്സരവുമുണ്ടായിരുന്നു. ആദ്യത്തെ നാല് സ്ഥാനക്കാര്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും വിതരണം ചെയ്തു. 10001 രൂപയാണ് ഒന്നാം സമ്മാനമായി നല്‍കിയത്. തുടര്‍ന്ന് പായസ വിതരണവും പൊതുസമ്മേളനവും എന്നിവ നടന്നു. പൊതുസമ്മേളനം യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ കണ്‍വീനര്‍ എം.ആര്‍. ഉല്ലാസ് ചതയദിന സന്ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തി. മിനി ജെറോം, സച്ചിന്‍ സദാശിവന്‍, സജി മുല്ലയില്‍, അരുണ്‍ തടമുറിയില്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ശിവന്‍ അറയ്ക്കമറ്റത്തില്‍ അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് പായസ വിതരണവും നൃത്തവുമുണ്ടായിരുന്നു.
രാമപുരം 161-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖയുടെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷം ഇത്തവണ വിപുലമായ പരിപാടികളോടെ നടത്തി. രാവിലെ കൊണ്ടാട് ശ്രീസുബ്രഹ്മണ്യ ഗുരുദേവക്ഷേത്രത്തില്‍ ഗണപതിഹോമവും വിശേഷാല്‍ പൂജകളും ഉണ്ടായിരുന്നു. മഹാഗുരുപൂജ, ചതയദിന പ്രാര്‍ത്ഥന, പ്രസാദമൂട്ട് എന്നിവ നടന്നു. ജയന്തി ഘോഷയാത്ര മീനച്ചില്‍ യൂണിയന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗം രാമപുരം സി.റ്റി. രാജന്‍ ഫ്ളാഗ് ഓഫ് ചെയ്തു. രാമപുരം ഗുരുമന്ദിരത്തില്‍ രാവിലെ മുതല്‍ വിശേഷാല്‍ പൂജകളുമുണ്ടായിരുന്നു. വൈകിട്ട് നടന്ന ജയന്തി സമ്മേളനം എസ്.എന്‍.ഡി.പി. യോഗം ലീഗല്‍ അഡൈ്വസര്‍ അഡ്വ. എ.എന്‍. രാജന്‍ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.ആര്‍. സുകുമാരന്‍ പെരുമ്പ്രായില്‍ അദ്ധ്യക്ഷത വഹിച്ചു. മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. മീനച്ചില്‍ യൂണിയന്‍ കണ്‍വീനര്‍ ഉല്ലാസ് മതിയത്ത് ജയന്തി സന്ദേശം നല്‍കി. സ്‌കോളര്‍ഷിപ്പ് വിതരണം രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് നിര്‍വ്വഹിച്ചു. അമ്മിണി കൈതളാവുംകര, സലിജ സലിം ഇല്ലിമൂട്ടില്‍, മനു ആക്കക്കുന്നേല്‍, കെ.എ. രവി കൈതളാവുംകര തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ശാഖാ സെക്രട്ടറി സുധാകരന്‍ വാളിപ്ലാക്കല്‍ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് സന്തോഷ് കിഴക്കേക്കര നന്ദിയും പറഞ്ഞു.
അരീക്കര 157-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖയില്‍ ശ്രീനാരായണ ഗുരുദേവന്റെ 169-ാമത് ജയന്തി മഹോത്സവം ആഘോഷിച്ചു. രാവിലെ ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, മറ്റ് വഴിപാടുകള്‍ നടന്നു. സമൂഹപ്രാര്‍ത്ഥന, എം.എസ്. സുമോദ് ഗുരുദേവ പ്രഭാഷണം നടത്തി. സമൂഹസദ്യയുമുണ്ടായിരുന്നു.
0 Comments